പ്രണയാർദ്രമായി സൽമാനും രശ്മികയും! സിക്കന്ദർ ഹോളി സോം​ഗ്

Salman and Rashmika are in love! Sikander Holi Song
Salman and Rashmika are in love! Sikander Holi Song

റിലീസിനൊരുങ്ങി സൽമാൻ ഖാനും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിക്കന്ദർ . ആദ്യ ഗാനമായ സൊഹ്‌റ ജബീൻ പുറത്തിറങ്ങിയതിന് പിന്നാലെ രണ്ടാമത്തെ ഗാനമായ ബം ബം ഭോലെയും അണിയറ പ്രവർത്തകർ പുറത്തിറക്കി. ഹോളി ആഘോഷ മുഡിലുള്ള ​ഗാനമാണ് റിലീസ് ചെയ്തത്.

പ്രണയാർദ്രമായി സൽമാനെയും രശ്മികയെയും കാണാം. ടീസർ പുറത്തിറക്കി ഒരു ദിവസത്തിന് ശേഷമാണ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പൂർണ്ണ ഗാനം പുറത്തിറങ്ങിയത്. അതേസമയം ഇരുവരുടെ പ്രായ വ്യത്യാസം ആരാധകർ സോഷ്യൽ മീ‍ഡിയയിൽ ചർച്ചയാക്കുന്നുണ്ട്.

ബം ബം ഭോലെ എന്ന ട്രാക്കിന് 1:49 മിനിറ്റാണ് ദൈർഘ്യം. സൽമാന്റെയും രശ്മികയുടെയും ചെറിയ ഡാൻസ് സ്റ്റെപ്പുകളും ​ഗാനത്തിൽ കാണാം. ഷാൻ, ദേവ് നേഗി എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുത് പ്രീതം ആണ്. സമീർ അഞ്ജാന്റേതാണ് വരികൾ.

Tags

News Hub