പുലിവാല്‍ കല്ല്യാണത്തിൽ ഹീറോ സലീമേട്ടൻ : ജയസൂര്യ

Hero Salimettan in Pulivaal Kalyanam: Jayasurya

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. ഇപ്പോഴിതാ  പുലിവാല്‍ കല്ല്യാണം സിനിമയേക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുലിവാല്‍ കല്ല്യാണത്തില്‍ താനാണ് നായകനല്ലെങ്കിലും സലീംകുമാര്‍ അവതരിപ്പിച്ച മണവാളനാണ് ആ സിനിമയില്‍ സ്‌കോര്‍ ചെയ്തത് എന്നാണ് ജയസൂര്യ പറഞ്ഞത്.

2003ല്‍ റിലീസിനെത്തിയ പുലിവാല്‍ കല്ല്യാണം സിനിമ ഇപ്പോഴും എല്ലാവരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രമാണ്. സലീംകുമാര്‍ അവതരിപ്പിച്ച മണവാളനും ധര്‍മ്മേന്ദ്രനായി എത്തിയ കൊച്ചിന്‍ ഹനീഫയുമൊക്കൊയാണ് പ്രേക്ഷക മനസില്‍ നായകനേക്കാള്‍ ഇടം നേടിയത്. ബോംബെയില്‍ നിന്ന് ഒരു കാറു വരുന്നതോടും കൂടി സിനിമയുടെ ഗതി തന്നെ മാറുകയാണ്. മലയാളത്തിലെ ഒട്ടുമിക്ക കോമഡി താരങ്ങളും അണിനിരന്ന ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

Tags