രണ്ടരമാസം ഗര്‍ഭിണി...? റസൂല്‍ പൂക്കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് സജ്‌ന, പ്രണയം സത്യമാണോ എന്ന് സോഷ്യല്‍ മീഡിയ

Two and a half months pregnant...? Sajna shares a picture with Resul Pookutty, social media is wondering if the love is true

ഗര്‍ഭിണിയാണെന്ന് ബിഗ് ബോസ് താരം സജ്‌ന നൂര്‍. ഒമ്പതാഴ്ച ഗര്‍ഭിണിയാണെന്നാണ് സജ്‌ന തുറന്ന് പറഞ്ഞിരിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. 9 വീക്ക് എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് താരം താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവിടുന്നത്. സജ്‌നയും റസൂല്‍ പൂക്കുട്ടിയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തുറന്നു പറച്ചില്‍.മാ​ഷാ അ​ള്ളാ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സ​ജ്‌​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റി​ട്ടി​രി​ക്കു​ന്ന​ത്. സ​ജ്ന​യു​ടെ മു​ൻ​ഭ​ർ​ത്താ​വ് ഫി​റോ​സ് ത​ന്നെ ഇ​വ​ർ​ക്കെ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.പിന്നാലെ സുഹൃത്തുക്കളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. നിരവധി പേരാണ് കമന്റുകളിലൂടെ ആശംസ നേരുന്നത്. 

അ​തേ​സ​മ​യം ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. റ​സൂ​ൽ പൂ​ക്കു​ട്ടി സ​ജ്‌​ന​യു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ക്കാ​നും ത​യ്യാ​റാ​യി​ട്ടി​ല്ല.അതേസമയം റസൂല്‍ പൂക്കുട്ടിയുമായി സജ്‌ന വിവാഹിതയായോ എന്ന സംശയവും കമന്റില്‍ ഉയരുന്നുണ്ട്. നേരത്തെ സജ്‌നയും മുന്‍ ഭര്‍ത്താവ് ഫിറോസ് ഖാനും പിരിയാന്‍ കാരണം റസൂല്‍ പൂക്കിട്ടയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി സജ്‌ന രംഗത്തെത്തുകയും ചെയ്തിരുന്നു. താനും ഫിറോസും പിരിയാന്‍ കാരണം മൂന്നാമതൊരാളല്ലെന്നും പരസ്പരം സംസാരിച്ചെടുത്ത തീരുമാനമാണെന്നുമാണ് സജ്‌ന പറഞ്ഞത്. അതേസമയം ഫിറോസിനെതിരെ സജ്‌ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഫിറോസില്‍ നിന്നും തനിക്ക് കടുത്ത പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതായാണ് സജ്‌ന പറഞ്ഞത്.

Tags