'എന്നെ മുഴുവനായി നശിപ്പിച്ചു; ആവശ്യം കഴിയുമ്പോൾ വലിച്ചെറിയാനുള്ളതല്ലല്ലോ നമ്മുടെ ജീവിതം': സജി നായർ

azg

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സജി നായർ. ഇപ്പോൾ കുടുംബശ്രീ ശാരദ എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് താരം.

ഏറെ വിവാദങ്ങളിലൂടെയാണ് സജിയുടെയും ജീവിതം കടന്ന് പോയത്. 2016 ൽ ആണ് സജി വിവാഹം കഴിച്ചത്. നടിയും സോളാർ സോളാർ കേസിൽ ജയിലിൽ കിടന്ന ശാലു മേനോനെ ആണ് സജി വിവാഹം ചെയ്തത്. കുറച്ചു നാളുകൾക്കു മുൻപ് ഇരുവരും വിവാഹമോചിതരാകാൻ പോകുന്നു എന്ന് ശാലു വ്യക്തമാക്കിയിരുന്നു. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സജി നായർ

‘2022 മരണത്തിനും ജീവിതത്തിനും ഇടയിലുടെ കടന്നുപോയ വർഷമാണ്. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടെയും മുഖം മൂടികൾ തിരിച്ചറിഞ്ഞ വർഷമാണ്. എന്നെ സ്നേഹിച്ചവരുടെയും ദ്രോഹിച്ചവരുടെയും എന്റെ നന്മ ആഗ്രഹിച്ചവരുടെയും മുഖം മൂടി തിരിച്ചറിഞ്ഞ വർഷം. ചതിച്ചവർക്ക് നന്ദി ,പുതിയ പാഠങ്ങൾ പഠിക്കാൻ സഹായിച്ചതിനും കൂടെ നിന്ന് സഹായിച്ചവർക്കും നന്ദി. 2023 മുന്നിലെത്തി. എനിക്ക് എന്നും ഞാൻ ആകാനെ കഴിയൂ. പല കാര്യങ്ങൾ തനിക്കും പറയാനുണ്ട്. സമയമാകുമ്പോൾ താൻ എല്ലാം പറയും. എന്നെ മുഴുവനായി നശിപ്പിച്ചു. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനുള്ള ഒരു വസ്തുവല്ല താൻ. ഞാൻ പലതും പറഞ്ഞാൽ ചിലരുടെ മുഖം മൂടി അഴിഞ്ഞു വീഴും. എല്ലാം വിളിച്ചു പറഞ്ഞാൽ അവരുടെ ലെവലിലേക്ക് ഞാനും താഴ്ന്നു പോകും. അതുകൊണ്ട് മാത്രം ഇപ്പോൾ ഞാൻ നിശബ്ദത പാലിക്കുന്നു. പക്ഷേ സമയമാകുമ്പോൾ കുറച്ചധികം കാര്യങ്ങൾ ഞാൻ പറയും. ഇപ്പോൾ തനിക്ക് നല്ല സീരിയലുകൾ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിനയം അല്ലാതെ മറ്റൊന്നും ഇപ്പോൾ മനസ്സിലില്ല’, സജി പറയുന്നു.

’14 വർഷത്തെ പരിചയമുണ്ട് ഞങ്ങൾ തമ്മിൽ. എന്നാൽ, പ്രണയം ഒന്നുമുണ്ടായിരുന്നില്ല. പണ്ടൊരിക്കൽ വിവാഹഭ്യർത്ഥന വന്നിരുന്നു. ചെറുപ്പം ആയതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. താൻ ജയിലിൽ പോയി വന്ന സമയത്ത് ചെറിയ കോംപ്ലക്സ് ഉണ്ടായിരുന്നു. താൻ ജയിലിലേക്ക് പോയത് കൊണ്ട് ഇനി ആരും തന്നെ വിവാഹം കഴിക്കില്ല എന്ന് കരുതി. ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അത് ഇപ്പോൾ വേണ്ടായിരുന്നു എന്ന് മനസ്സിലായി. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാണ് പ്രശ്നം. അപ്പോൾ പിന്നെ പിരിയുന്നതല്ലേ നല്ലത്. ഡാൻസ് തൻറെ ജീവിതം പോലെയാണ്. അത് വിട്ടിട്ട് മുന്നോട്ട് പോകാൻ പറ്റില്ല’, വിവാഹമോചനത്തെ കുറിച്ച് ശാലു പറഞ്ഞത് ഇങ്ങനെയായിരുന്നു.


 

Share this story