ഒരു കുട്ടിയെ പോലെയാണ് അൽഫോൺസ് പുത്രനെന്ന് സായി പല്ലവി

sai
ഇപ്പോഴിതാ അൽഫോൻസ് പുത്രനെ കുറിച്ച് സായി പല്ലവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.അൽഫോൺസ് എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് നമുക്ക് മനസിലാവില്ല. ഒരു ബുക്കിലെഴിതി വെച്ചിരിക്കുന്നത് പോലെ ചിട്ടയോടെ ചെയ്യുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. 

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി തെന്നിന്ത്യയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. പ്രേമത്തിൽ സായി അവതരിപ്പിച്ച മലർ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ തെന്നിന്ത്യൻ ഭാഷകളിൽ സജീവമാണ് താരം.

ഇപ്പോഴിതാ അൽഫോൻസ് പുത്രനെ കുറിച്ച് സായി പല്ലവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.അൽഫോൺസ് എന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് നമുക്ക് മനസിലാവില്ല. ഒരു ബുക്കിലെഴിതി വെച്ചിരിക്കുന്നത് പോലെ ചിട്ടയോടെ ചെയ്യുന്ന രീതിയല്ല അദ്ദേഹത്തിന്റേത്. 

ആ സമയത്ത് അദ്ദേഹത്തിന് പ്രചോദനം നൽകുന്നത് എന്താണോ അതിന്റെ പിന്നാലെയാണ് പോകുന്നത്. ഒരു ചിത്രശലഭത്തെ കണ്ടു, അതിന്റെ പിറകെ പോയി. ഒരു കുട്ടിയെ പോലെയാണ്. പ്രകൃതിയുമായി ആശയവിനിമയം നടത്തുന്ന ഒരു ഘടകം അദ്ദേഹത്തിലുണ്ട്. അദ്ദേഹത്തിന്റെ ചുറ്റുപാടും നടക്കുന്നതിനെ സ്വീകരിക്കുകയും അതിനെ വരച്ചുകാട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളാണ് അല്‍ഫോന്‍സെന്നും സായി പല്ലവി പറയുന്നു. 
 
Share this story