ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല; സൈജു കുറുപ്പ്

saiju
നല്ല നീരീക്ഷണമാണ് ഇജാസ് . ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താൻ കടം വാങ്ങിയിട്ടി

ചെറിയ വേഷങ്ങളാണെങ്കില്‍ പോലും സൈജു കുറുപ്പിന്റെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. സൈജു കുറുപ്പിന്റെ സ്റ്റൈലിഷ് ആക്ടിംഗ് സിനിമ ആരാധകര്‍ക്ക് ഏറെ പ്രിയവുമാണ്. 

ഒരു ആരാധകൻ സൈജു കുറുപ്പിന്റെ കഥാപാത്രത്തെ കുറിച്ച് നടത്തിയ നിരീക്ഷണവും അതിന് നടൻ പറഞ്ഞ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇപ്പോള്‍ നമുക്ക് ഒരു കംപ്ലീറ്റ് ഡെബ്‍റ്റ് സ്റ്റാര്‍ ഉണ്ടെന്നായിരുന്നു ഇജാസ് അഹമമദ് എന്ന ആരാധകൻ സിനിമാ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‍തത്. കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന ഒരു മനുഷ്യൻ എന്നും ഇജാസ് എഴുതി. ഇജാസിന് മറുപടിയുമായി സൈജു രംഗത്തെത്തി. 

നല്ല നീരീക്ഷണമാണ് ഇജാസ് . ജീവിതത്തില്‍ അങ്ങനെ അധികം ആരോടും താൻ കടം വാങ്ങിയിട്ടില്ലെന്നും സൈജു വ്യക്തമാക്കി. ജീവിതത്തില്‍ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാൻ ചെയ്‍ത കഥാപാത്രങ്ങള്‍ ഇഷ്‍ടംപോലം കടം മേടിച്ചു എന്നും സൈജു കുറുപ്പ് മറുപടിയായി എഴുതി.

Share this story