സംഗീതസംവിധായകൻ സബേഷ് അന്തരിച്ചു

Music composer Sabesh passes away
Music composer Sabesh passes away

ചെന്നൈ: സംഗീതസംവിധായകൻ എം.സി. സബേസൻ (സബേഷ് -68) നിര്യാതനായി. വൃക്കരോഗത്തെ തുടർന്ന് ചെന്നൈ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ദേവയുടെ സഹോദരനാണ്. മറ്റൊരു സഹോദരനായ മുരളിയോടൊപ്പം നിരവധി സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

ഒട്ടേറെ സിനിമകൾക്ക് ഇവർ പശ്ചാത്തല സംഗീതവും ഒരുക്കി. തമിഴ് സിനിമ സംഗീത സംവിധായകരുടെ സംഘടന പ്രസിഡന്റാണ്. ചെന്നൈ വളസരവാക്കം ചൗധരി നഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ-സിനിമ മേഖലയിലെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം ഇന്ന്. ഭാര്യ: പരേതയായ താര. മക്കൾ: ഗീത, അർച്ചന, കാർത്തിക്.

tRootC1469263">

Tags