ശബരിമല പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രം വരുന്നു; ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഈ മാസം 14 ന് ശബരിമലയില്‍ നടക്കും
Sat, 7 Jan 2023

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
ശബരിമല പശ്ചാത്തലമാവുന്ന മാളികപ്പുറം തിയറ്ററുകളില്‍ പ്രദര്‍ശനവിജയം നേടുകയാണ്. ഇപ്പോഴിതാ അതേ പശ്ചാത്തലത്തില്‍ ഒരു ബഹുഭാഷാ ചിത്രവും നിര്‍മ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണ്. സന്നിധാനം പി ഒ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് വൈദ്യയാണ്.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. സര്‍വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ മധുസൂദര്‍ റാവു, ഷബീര്‍ പത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
യോഗി ബാബുവും പ്രമോദ് ഷെട്ടിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 14 ന് ശബരിമലയില്‍ വച്ചാണ് ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍.