‘റൂബി’ ഡിസംബറിൽ തിയേറ്ററുകളിൽ എത്തും

‘Ruby’ will arrive in theaters in December.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘റൂബി’യിൽ സസ്പെൻസും ദുരൂഹതയും നിറഞ്ഞ രംഗങ്ങളുണ്ടാകുമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. പ്രേക്ഷകർക്ക് ഏറെ പരിചിതമാകുന്ന വേഷമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അപ്പാനി ശരത്ത് വീണ്ടും വേറിട്ട വേഷത്തിൽ എത്തുന്നു. സുജൻ ആരോമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റൂബി’ ഡിസംബറിൽ തിയേറ്ററുകളിലെത്തും. ഏറെ വൈകാരിക മുഹൂർത്തങ്ങളുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അപ്പാനി ശരത്ത് അവതരിപ്പിക്കുന്നത്. ‘അനന്തൻകാട്’ എന്ന ചിത്രത്തിന് ശേഷം അദ്ദേഹം മുഴുനീള കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണിത്.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ‘റൂബി’യിൽ സസ്പെൻസും ദുരൂഹതയും നിറഞ്ഞ രംഗങ്ങളുണ്ടാകുമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. പ്രേക്ഷകർക്ക് ഏറെ പരിചിതമാകുന്ന വേഷമാണ് തന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജു എസ്., ഫവാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം, ഗാനരചന, സംഗീതം എന്നിവ നിർവഹിക്കുന്നത് സുജൻ ആരോമലാണ്. റെജിൻ സാന്റോയാണ് ഛായാഗ്രഹണം.

ജാഫർ ഇടുക്കി, സുധി കോപ്പ, അതിഥി രവി, ദേവനന്ദ, ധ്രുവൻ, പ്രമോദ് വെളിയനാട്, വീണ നായർ, ബാലാജി ശർമ്മ, ജോബി, ആർ.ജെ. അഞ്ജലി, എയ്ത്തൽ ഇവാന ഷെറിൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

Tags