നാലു ദിവസം കൊണ്ട് 500 കോടി നേട്ടം ; രാമായണ തിയറ്ററില്‍ ഹിറ്റ്
Nov 9, 2026, 08:09 IST
ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പന്‍ നേട്ടമാണ് ചിത്രം കൊയ്യുന്നത്.
നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ രാമനായി രണ്‍ബീര്‍ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ സീതയായി എത്തുന്നത്. ആഗോള ബോക്സ് ഓഫീസ് കളക്ഷനിലും വമ്പന്‍ നേട്ടമാണ് ചിത്രം കൊയ്യുന്നത്. നാല് ദിവസം കൊണ്ട് 499 കോടി നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കര് പുരസ്കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
.jpg)

