തിയറ്ററില്‍ 400 കോടി ; പെദ്ധി ഒടിടിയിലേക്ക്
ഈ വര്‍ഷം ഒരു തെന്നിന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷന്‍ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്.
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിച്ച പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയമാണ് കൊയ്തത്. ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 400 കോടി കടന്നു എന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്. അതോടൊപ്പം ഈ വര്‍ഷം ഒരു തെന്നിന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷന്‍ കൂടെയാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
ജൂലൈ 9 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിച്ചത്.
.jpg)

