ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ രാജമൗലി

#RRRfilm nattu nattu oscar2023

ആര്‍.ആര്‍.ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കര്‍ ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് അറിയിച്ച് സംവിധായകന്‍ എസ്. എസ് രാജമൗലി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി അടുത്ത ഭാഗം ഉടനുണ്ടാകുമെന്ന് അറിയിച്ചത്.

ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദാണ് തിരക്കഥ ഒരുക്കുന്നത്. ആര്‍. ആര്‍. ആര്‍ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികള്‍ വളരെ വേഗത്തിലാക്കും, നമുക്ക് കാണാം- രാജമൗലി പറഞ്ഞു.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് സ്വാതന്ത്ര്യസമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്‍.ആര്‍.ആര്‍. രാംചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'ആര്‍ആര്‍ആര്‍' സിനിമയിലെ 'നാട്ടു നാട്ടു' ഗാനത്തിലൂടെ ആദ്യമായി ഒറിജിനല്‍ സോങ്ങിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സിനിമയെ തേടിയെത്തിയിരുന്നു

Share this story