ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ആര്‍ആര്‍ആറിന് രണ്ട് നോമിനേഷനുകൾ

google news
rrr


ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിര്‍ദ്ദേശങ്ങള്‍ നേടി എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനല്‍ ഗാനത്തിന് (നാട്ടു നാട്ടു) എന്നീ നാമനിര്‍ദേശങ്ങളാണ് ആര്‍ആര്‍ആര്‍ നേടിയിരിക്കുന്നത്.ഇന്ത്യയില്‍ നിന്നുള്ള മറ്റ് എന്‍ട്രികളുടെ ഒരു കൂട്ടത്തില്‍ അവസാന അഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമയാണ് ആര്‍ആര്‍ആര്‍.

ഓസ്കാറിന് വിവിധ വിഭാഗങ്ങളില്‍ ആര്‍ആര്‍ആര്‍ സ്വതന്ത്രമായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നോണ്‍-ഇംഗ്ലീഷ് ഭാഷാ ചിത്രത്തിനുള്ള മറ്റ് നോമിനികള്‍ ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് (ജര്‍മ്മനി), അര്‍ജന്റീന 1985 (അര്‍ജന്റീന), ക്ലോസ് (ബെല്‍ജിയം), ഡിസിഷന്‍ ടു ലീവ് (ദക്ഷിണ കൊറിയ) എന്നിവയാണ്.

ജനുവരി 10 ന് ലോസ് ഏഞ്ചല്‍സില്‍ (ഇന്ത്യന്‍ സമയം ജനുവരി 11 ന് അതിരാവിലെ) ഗോള്‍ഡന്‍ ഗ്ലോബ്സ് അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നത് . ഹാസ്യനടന്‍ ജെറോഡ് കാര്‍മൈക്കലാണ് ചടങ്ങ് ഹോസ്റ്റ് ചെയ്യുക . രാജമൗലിയും സംഘവും ഇത്തവണയും ഓസ്‌കാര്‍ നോമിനേഷനുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇതിന് മുന്നോടിയാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നോമിനേഷന്‍.
 

Tags