അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി 'റോട്ടൻ സൊസൈറ്റി'

rotten

മലയാള സിനിമാ ലോകത്തിന് അഭിമാനമായി മാറിയ പരീക്ഷണാത്മക ചിത്രം 'റോട്ടൻ സൊസൈറ്റി' ആഗോളതലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുന്നു. ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ (150 അവാർഡുകൾ ) കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്' ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ ചിത്രം അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്.

ഈ ചരിത്ര നേട്ടത്തിന് പിന്നാലെ, ചിത്രം പ്രമുഖ അമേരിക്കൻ ഒ.ടി.ടി വിതരണ കമ്പനിയായ പി.ഓ.വി ഹൊറർ വഴി 2026 ജൂലൈ 19ന് ഔദ്യോഗികമായി റിലീസ് ചെയ്യും. എസ്.എസ്. ജിഷ്ണു ദേവ് രചനയും സംവിധാനവും നിർവ്വഹിച്ച 'റോട്ടൻ സൊസൈറ്റി' ഒരു സോഷ്യൽ സറ്റയർ-ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്.

വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ നിർമിച്ച സിനിമയിൽ ടി. സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ് കുമാർ, ജിനു സെലിൻ , അഭിഷേക് ശ്രീകുമാർ , ആറ്റുകാൽ രമേശ് , ശിവപ്രസാദ് ജി , സുരേഷ് കുമാർ, ശിവൻ പുന്നക്കാട്, ചാല കുമാർ , അനിൽ കുമാർ, അമൃത് സുനിൽ , ജയചന്ദ്രൻ തലയൽ, ഷാജി ബാലരാമപുരം, വിപിൻ സിദ്ധാർഥ് , വിപിൻ ശ്രീഹരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Tags