‘രണബാലി’ യിലെ പ്രണയാർദ്ര ഗാനം പുറത്ത്

Romantic song from ‘Ranabali’ released.

 വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘രണബാലി’ എന്ന ചിത്രത്തിലെ പ്രണയാർദ്ര ഗാനമായ ‘ഏൻന്തയ്യ സാമി…’ പുറത്തിറങ്ങി. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കോർത്തിണക്കിയ ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

മുൻപ് ഇരുവരുടെയും വിവാഹ വാർത്തകൾക്ക് പിന്നാലെ ചിത്രത്തിന്റെ ടീസർ രൂപത്തിൽ ഈ പ്രത്യേക ഗാനം പുറത്തുവന്നിരുന്നു. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ രണബാലി എന്ന കഥാപാത്രമായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ, ജയമ്മയായാണ് രശ്മിക മന്ദാന വേഷമിടുന്നത്. രണബാലിയുടെയും ജയമ്മയുടെയും ആഴത്തിലുള്ള പ്രണയത്തെ മനോഹരമായി ആഘോഷമാക്കുന്നതാണ് പുതിയ ഗാനം. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഓരോ ഭാഷയിലെയും ആസ്വാദകർക്ക് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

Tags