ലുക്ക് മാറ്റി റോക്കി ഭായി
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’സിനിമയുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം. കന്നഡ സൂപ്പർ താരം യാഷിന്റെ സാന്നിധ്യമാണ് ഈ കാത്തിരിപ്പിനുള്ള ഒരു പ്രധാന കാരണം. ഇപ്പോഴിതാ ചിത്രത്തിലെ യാഷിന്റെ തകർപ്പൻ ലുക്ക് പുറത്തുവന്നിരിക്കുകയാണ്.
tRootC1469263">താടിയുള്ള യാഷിനെയാകും ആരാധകർക്ക് പരിചയം. എന്നാലിതാ താടിയില്ലാത്ത യാഷിനെയാണ് ടോക്സിക്കിൽ കാണാൻ കഴിയുക. താരത്തിന്റെ മേക്കോവർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. എട്ട് വർഷങ്ങൾക്കുശേഷമാണ് യാഷ് തന്റെ നീണ്ട താടിയെടുക്കുന്നത്.
ടോക്സിക്കിന്റെ ടീസർ അടുത്തിടെയാണ് പുറത്തുവന്നത്. ഈ ടീസറിന്റെ അവസാന ഭാഗത്ത് താടിവടിച്ചുള്ള യാഷിനെ കാണാനാകും. എന്നാല്‍ ഇത് എഐ ആണെന്ന തരത്തിൽ ഊഹാപോഹങ്ങള്‍ പരന്നിരുന്നു. മറ്റൊരു നടൻ ആണ് ഈ ഗെറ്റപ്പിലെത്തുന്നതെന്നും വാർത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന്റെയെല്ലാം മുനയൊടിച്ചുകൊണ്ടാണ് കഥാപാത്രത്തിനായുള്ള തയാറെടുപ്പിന്റെ വീഡിയോ യാഷിന്റെ ടീം തന്നെ പുറത്തുവിട്ടത്.
ടോക്സിക് സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് യാഷ് എത്തുക എന്നാണ് വിവരം. അച്ഛനും മകനുമായി ഇരട്ട വേഷത്തിലാകും നടൻ എത്തുകയെന്നും റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
.jpg)


