മരുമകളല്ല എനിക്ക് മകളാണ് ; ആരതിയെ കുറിച്ച് റോബിന്റെ അമ്മ

സോഷ്യൽ മീഡിയ മുഴുവൻ റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങളാണ്. കഴിഞ്ഞദിവസമാണ് ഇരുവരുടേയും നിശ്ചയം കഴിഞ്ഞത്. നിശ്ചയശേഷം റോബിനും ആരതിയും മാധ്യമങ്ങളോട് പ്രതികരിച്ചതും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിനിടെ റോബിന്റെ അമ്മയുടെ വാക്കുകളും ശ്രദ്ധനേടുകയാണ്.
മകന്റെ വിവാഹ നിശ്ചയ ദിനത്തിൽ അമ്മയും മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് അമ്മ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ സന്തോഷം .മരുമകളെ കുറിച്ച് ചോദിച്ചപ്പോൾ മരുമോളല്ല എനിക്ക് ആരതി മകളാണെന്നായിരുന്നു അമ്മയുടെ മറുപടി.
റോബിനും ആരതിയും അമ്മയ്‌ക്കൊപ്പം മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ട്. അമ്മ വളരെ സൈലന്റാണ്. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് മൂന്നര മണിക്ക് എന്നെ വിളിച്ചുണര്‍ത്തി അമ്മ പഠിപ്പിക്കുമായിരുന്നു. ഞാൻ ഇവിടെ വരെ എത്തിയതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് അമ്മയാണ്. അമ്മയുടെ കുറേ നല്ല ഗുണങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. എന്റേതായ കുറച്ച് മോശം ശീലങ്ങളും. എനിക്ക് അമ്മയ്ക്ക് കൊടുക്കാന്‍ പറ്റിയ നല്ലൊരു ഗിഫ്റ്റാണ് ആരതി പൊടി. അതേപോലെ തിരിച്ചും. ആരതി പൊടിക്ക് കൊടുക്കുന്ന നല്ലൊരു ഗിഫ്റ്റ് അമ്മ തന്നെയാണ്.