തനിക്ക് എതിരെ ഓരോ ആരോപണങ്ങളുമായി വരുന്നവർ അത് കയ്യിൽ വച്ചാൽ മതിയെന്ന് റോബിൻ രാധാകൃഷ്ണൻ

robin
തന്റെ ബിഎംഡബ്യു കാറിന്റെ സിസി അടച്ചിട്ടില്ല എന്നതാണ് ഇവയിൽ ഏറ്റവും ഒടുവിലത്തേത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റോബിൻ ഇപ്പോൾ.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ വിമർശനങ്ങളും ഡോ. റോബിൻ രാധാകൃഷ്ണൻ നേരിടേണ്ടി വരുന്നുണ്ട്. ഇവ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആകാറുമുണ്ട്. 

തന്റെ ബിഎംഡബ്യു കാറിന്റെ സിസി അടച്ചിട്ടില്ല എന്നതാണ് ഇവയിൽ ഏറ്റവും ഒടുവിലത്തേത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റോബിൻ ഇപ്പോൾ.

പലരും പറയുന്നുണ്ട് എന്റെ ബിഎംഡബ്യുവിന്റെ മൂന്ന് മാസത്തെ സിസി അടച്ചിട്ടില്ല എന്ന്. അത് താൻ കൃത്യമായിതന്നെ അടച്ചിട്ടുണ്ടെന്ന് പറഞ്ഞ റോബിൻ അതിനുള്ള തെളിവുകളും മീഡിയയ്ക്ക് മുന്നിൽ കാണിക്കുന്നുണ്ട്. 'എനിക്ക് ലാന്റ്റോവർ ഉണ്ടെനിക്ക്. റെഡി ക്യാഷ് കൊടുത്ത് വാങ്ങിയത്.

 അടുത്തൊരു വണ്ടി ഓൺ ദ വേയാ. പോർഷെ പനമേര', എന്നും റോബിൻ പറയുന്നു. തനിക്ക് എതിരെ ഓരോ ആരോപണങ്ങളുമായി വരുന്നവർ അത് കയ്യിൽ വച്ചാൽ മതി. എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും താൻ ഉയർന്ന് വരുക തന്നെ ചെയ്യുമെന്നും റോബിൻ പറയുന്നു.
 

Share this story