‘ഇന്നസെന്റ്’ ചിത്രത്തിലെ ആർജെ മിഥുന്റെ ക്യാരക്ടർ പോസ്റ്റർ എത്തി
നടൻ അൽത്താഫ് സലീമും അനാർക്കലി മരിക്കാറും ‘മന്ദാകിനി’ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇന്നസെന്റ്’. ഈ ചിത്രം നവംബർ ഏഴ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. സോഷ്യൽ മീഡിയ താരം കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമെന്ന നിലയിൽ ‘ഇന്നസെന്റ്’ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ കഥാപാത്രമായ ബിജുവിനെ അവതരിപ്പിക്കുന്ന ആർജെ മിഥുന്റെ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. “ഓരോ സംഭാഷണത്തിന്റേയും ജീവൻ, ഓരോ ഫ്രെയ്മിലും ചിരി നിറയ്ക്കുന്നവൻ” എന്ന വിശേഷണത്തോടെയാണ് മിഥുന്റെ പോസ്റ്റർ റിലീസ് ചെയ്തത്.
tRootC1469263">അതേസമയം ‘ഇന്നസെന്റ്’ സിനിമ ഒരു ടോട്ടൽ ഫൺ റൈഡാണെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സർക്കാർ ഓഫീസുകളിലെ നൂലാമാലകളും മറ്റുമൊക്കെ പ്രായഭേദമന്യേ ചിരിച്ചാഘോഷിക്കാൻ പറ്റുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ജോമോൻ ജ്യോതിർ, അസീസ് നെടുമങ്ങാട്, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടിൽ, അശ്വിൻ വിജയൻ, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് സതീഷ് തൻവിയാണ്.
.jpg)

