പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷഭ് ഷെട്ടിയും പ്രഗതിയും

Rishab Shetty and Pragathi visited the Padmanabhaswamy Temple.

 തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി കാന്താര താരം ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും. ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രം പ്രഗതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇരുവരുടെയും ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടിയത്. പ്രഗതി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ചിത്രം ഋഷഭും പിന്നീട് ഷെയർ ചെയ്തു.

ദർശനത്തിന് പിന്നാലെ ഇരുവരും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥിനെയും കണ്ടു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ മന്ത്രി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. കാന്താരയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതി ഷെട്ടിയെയും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകിയ അനുഭവമാണെന്ന് മന്ത്രി കുറിച്ചു.

കേരളത്തിലെ ക്ഷേത്രങ്ങളിലേക്കുള്ള ഋഷഭ് ഷെട്ടിയുടെ സന്ദർശനം ഇതാദ്യമല്ല. നേരത്തെ മലയാളി താരം ജയസൂര്യക്കൊപ്പം മൂകാംബിക ക്ഷേത്രത്തിലും ഋഷഭ് ദർശനം നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതേസമയം, പ്രഗതി ഷെട്ടി കുടുംബത്തോടൊപ്പം അക്കരെ കൊട്ടിയൂരിലും ദർശനം നടത്തിയിരുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ ഋഷഭ് ഷെട്ടിയുടെയും പ്രഗതി ഷെട്ടിയുടെയും കേരള സന്ദർശനം വീണ്ടും സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ക്ഷേത്രദർശനത്തിനും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും പിന്നാലെ ഇരുവരുടെയും ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

Tags