'റൈസ് ആൻഡ് ഫാൾ 2' കിരീടം ഷെഹ്‌സാദ് പൂനാവാലയ്ക്ക് ;സമ്മാനത്തുകയായ 35 ലക്ഷം രൂപ ദുരിതാശ്വാസത്തിന് നൽകും

RiseandFall2

വിരേന്ദർ സെവാഗ് അവതാരകനായ റിയാലിറ്റി ഷോ 'റൈസ് ആൻഡ് ഫാൾ' രണ്ടാം സീസണിലെ വിജയിയായി ഷെഹ്‌സാദ് പൂനാവാല തിരഞ്ഞെടുക്കപ്പെട്ടു. ആറാഴ്ച നീണ്ട മത്സരങ്ങൾക്കൊടുവിലാണ് വിജയിയെ പ്രഖ്യാപിച്ചത്. ട്രോഫിക്കൊപ്പം 35 ലക്ഷം രൂപയുടെ സമ്മാനത്തുകയും അദ്ദേഹത്തിന് ലഭിച്ചു. ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ മത്സരത്തിന്റെ അവസാനഘട്ടത്തിൽ നിരവധി മത്സരാർഥികളാണ് കിരീടത്തിനായി പോരാടിയത്.

നടി പ്രിയങ്ക ചഹർ ചൗധരി രണ്ടാം സ്ഥാനം നേടി. നടൻ ഗൗതം ഗുലാത്തിയാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഷോയിൽ തുടക്കം മുതൽ തന്നെ വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങളിലൂടെയും മറ്റ് മത്സരാർഥികളുമായുള്ള ബന്ധങ്ങളിലൂടെയും ഷെഹ്‌സാദ് ശ്രദ്ധ നേടിയിരുന്നു. സ്വര ഭാസ്‌കറുമായുള്ള സൗഹൃദവും പ്രിയങ്കയുമായുള്ള മത്സരവും പരിപാടിയിലെ ചർച്ചാവിഷയങ്ങളായിരുന്നു.

വിജയിയായ ശേഷം ലഭിച്ച 35 ലക്ഷം രൂപ പ്രളയബാധിത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ഷെഹ്‌സാദ് പ്രഖ്യാപിച്ചു. റിയാലിറ്റി ഷോയിലെ വിജയത്തെ സാമൂഹിക സേവനവുമായി ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ തീരുമാനവും ശ്രദ്ധ നേടുകയാണ്. മത്സരത്തിന്റെ അവസാനഘട്ടത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച ശേഷമാണ് ഷെഹ്‌സാദ് കിരീടം സ്വന്തമാക്കിയത്.

Tags