വിവാഹച്ചടങ്ങുകൾക്കായി മുംബൈയിലെത്തി റിമി ടോമി; എയർപോർട്ടിൽ ആശംസകളുമായി ജീവനക്കാർ

Rimi Tomy arrives in Mumbai for wedding ceremonies; staff greets her at the airport

മുംബൈ: രണ്ടാം വിവാഹത്തിന്റെ ചടങ്ങുകൾക്കായി പ്രശസ്ത ഗായികയും അവതാരികയുമായ റിമി ടോമിയും കുടുംബവും മുംബൈയിലെത്തി. എയർപോർട്ടിലെത്തിയ റിമിയെ എയർപോർട്ട് ജീവനക്കാരും ആരാധകരും സ്നേഹത്തോടെയും സന്തോഷത്തോടെയും സ്വീകരിച്ചു. ജീവനക്കാർ ഗായികയ്ക്ക് ആശംസകൾ നേരുന്നതും കവിളിൽ തലോടുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജിം ട്രെയിനറും മുംബൈ മലയാളിയുമായ ലിബിൻ മാത്യുവാണ് വരൻ. നവംബർ 14-ന് മുംബൈ ഡോംബിവല്ലിയിലെ മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. ലളിതമായ രീതിയിൽ ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും വിവാഹമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.

ആരാധകർ സോഷ്യൽ മീഡിയയിലൂടെ നൽകുന്ന സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ച റിമി, എല്ലാവർക്കും വ്യക്തിപരമായി മറുപടി നൽകാൻ സാധിക്കാത്തതിലുള്ള പരിമിതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു. വിവാഹശേഷം റിമി മുംബൈയിലേക്ക് താമസം മാറ്റുമെന്നാണ് വിവരം. 2008-ലായിരുന്നു റിമിയുടെ ആദ്യ വിവാഹം. തുടർന്ന് 2019-ൽ ഇരുവരും പരസ്പര സമ്മതത്തോടെ നിയമപരമായി വേർപിരിയുകയായിരുന്നു.

Tags