നാടന്‍ വേഷത്തില്‍ ചങ്ങാടത്തിലിരിന്നു റിമ

rima
ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു 

ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ കല്ലിങ്കൽ. പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് റിമ ഷെയർ ചെയ്‌തത്.നാടൻ രീതിയിലുള്ള വസ്ത്രമണിഞ്ഞ് ചങ്ങാടത്തിലിരിക്കുകയാണ് റിമ.

 മോഹം എന്നാണ് ചിത്രങ്ങൾക്ക് റിമ നൽകിയിരിക്കുന്ന പേര്. മോഡേൺ ശകുന്തള തുടങ്ങിയ കമന്റുകളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്.ഐശ്വര്യ അശോകാണ് ചിത്രം പകർത്തിയിരിക്കുന്നത്.

ക്യാമറയ്ക്കു മുന്നിലും പിന്നിലും തന്നെ അടയാളപ്പെടുത്താൻ കഴിഞ്ഞു എന്നതാണ് റിമ കല്ലിങ്കൽ എന്നനടിയെ തന്റെ സമകാലികരായ അഭിനേത്രികളിൽ നിന്നും വ്യത്യസ്തയാക്കുന്നത്. അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

Share this story