‘ഇത് നമ്മുടെ നഷ്ടം'; ശൈലജയുടെ തോല്‍വിയില്‍ റിമ കല്ലിങ്കല്‍,

'This is our loss'; Rima Kallingal on Shailaja's defeat,

എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ പരാജയത്തിൽ നിരാശപങ്കുവെച്ച് നടി റിമ കല്ലിങ്കൽ. ശൈലജയുടെ ചിത്രം പങ്കുവെച്ച് ഒറ്റവരിയിലായിരുന്നു റിമയുടെ പ്രതികരണം. റിമയെ പിന്തുണച്ച് ആരാധകരും സിപിഎം അനുഭാവികളും കമന്റുകളുമായെത്തി.

കെ.കെ. ശൈലജ മുഷ്ടിചുരുട്ടി മുകളിലേക്കുയർത്തി പിന്തിരിഞ്ഞുനിൽക്കുന്ന ചിത്രമാണ് റിമ പങ്കുവെച്ചത്. 'ഇത് നമ്മുടെ നഷ്ടം' എന്നാണ് റിമ ചിത്രത്തിന് ക്യാപ്ഷൻ കുറിച്ചത്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫായിരുന്നു ശൈലജയുടെ എതിരാളി.

'ജനാധിപത്യമല്ലേ, തിരുത്തലുകൾ വേണമല്ലോ. തിരിച്ചുവരും പൂർണ്ണകരുത്തോടെ', എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ്. 'തോറ്റത് ആരാണെന്ന് കാലം തെളിയിക്കും. തോറ്റത് നമ്മളല്ല- ജനങ്ങളാണ്, കേരളമാണ് തോറ്റത്' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. അതേസമയം, ശൈലജയേയും റിമയേയും പരിഹസിച്ചും കമന്റുകൾ വരുന്നുണ്ട്.

തുടർച്ചയായി നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽനിന്ന് വിജയിക്കുന്നത്. 2006-ൽ ശൈലജ പേരാവൂരിൽനിന്നുള്ള എംഎൽഎയായിരുന്നു. 2011-ൽ സിറ്റിങ് എംഎൽഎയായ ശൈലജയെയാണ് സണ്ണി ജോസഫ് ആദ്യമായി പരാജയപ്പെടുത്തുന്നത്. 2021-ൽ സിപിഎമ്മിന്റെ സക്കീർ ഹുസൈനിനെ 3172 വോട്ടുകൾക്കാണ് സണ്ണി ജോസഫ് പരാജയപ്പെടുത്തിയത്

Tags