'റിവോൾവർ റിങ്കോ' ചിത്രത്തിന്റെ ട്രയിലർ പുറത്ത്
നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു .താരകാ പ്രൊഡക്‌ഷൻമ്പ് നിർമ്മിക്കുന്ന ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്...സിബി ജോർജ് പൊൻകുന്ന മാണ്എക്സികുട്ടീവ് പ്രൊഡ്യൂസർ. വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ സൂപ്പർ നാച്വർ കഥപാത്രങ്ങളെ മനസ്സിൽ ചേർത്തുപിടിച്ച്, അവരുടെ പേരിൽ സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥയാണ് തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്
അതിനനുയോജ്യമായ രംഗങ്ങളാണ് ട്രെയിലറിൽ പ്രകടമാകുന്നത്.
അവധിക്കാലം കുട്ടികളുടേതാണ്. അത് ഭംഗിയായി ആ ഘോഷിക്കുവാൻ പറ്റും വിധത്തിൽത്തന്നെ യാണ് ഈ ചിത്രത്തെ സംവിധായകൻ കിരൺ നാരായണൻ ഒരുക്കിയിരിക്കുന്നത്.
* ഈ മിന്നൽ മുരളി ആൾറെഡി വന്നതല്ലേ?...
* ഈ മിന്നൽ മുരളി നമ്മുടെ വെർഷനാണ്...*
സിനിമയൊക്കെ ചെയ്യാൻ കാശു വേണ്ടേ...
സിനിമാക്കാരുവേണ്ടേ...?
* അതിനൊക്കെ പറ്റിയ ആള്എൻ്റെ കസ്റ്റഡിയിലുണ്ട്...
ട്രയിലറിലെ കൗതുകകരമായ ഒരു രംഗമാണിത്.
കുട്ടികളേയും കുടുംബങ്ങളേയും ആകർഷിക്കുന്ന ഇത്തരംനിരവധി മുഹൂർത്തങ്ങളിലൂടെ യാണ് ഈ ചിത്രം പുരോഗമിക്കുന്നത്.കുട്ടികളെ ഏറെ ആകർഷിച്ചതു കൊണ്ടാകാം ചുരങ്ങിയ സമയം കൊണ്ടുതന്നെ വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ട്രയിലറിനു ലഭിച്ചിരിക്കുന്നത് .വിഷ്‌ണു ഉണ്ണികൃഷ്ണനാണ് കുട്ടികളുടെ സഹായിയായി എത്തുന്നത്. ശ്രീപത് യാൻ, (മാളികപ്പുറം ഫെയിം)ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരാണ് ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്. ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്.കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .മേക്കപ്പ് - ബൈജു ബാലരാമപുരം ' കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ. സ്‌റ്റിൽസ്- ശാലു പേയാട് ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻപ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം,, ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.
.jpg)

