തിയേറ്ററിൽ റെട്രോയ്ക്ക് പണി കൊടുത്തു, ഇപ്പോ ഒടിടിയിലും ; 'ടൂറിസ്റ്റ് ഫാമിലി' കളക്ഷൻ റിപ്പോർട്ട്


സൂപ്പര്‍ഹിറ്റ് ചിത്രമാണ് ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. തിയേറ്ററിലെ മിന്നും വിജയത്തിന് പിന്നാലെ സിനിമ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്ക് ഒടിടിയിലും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
tRootC1469263">മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് തിയേറ്ററിൽ വമ്പൻ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് 60 കോടി രൂപയാണ് സിനിമ വാരികൂട്ടിയത്. ഇത് ഒരു ശശികുമാർ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ്. പതിയെ തുടങ്ങിയ സിനിമയ്ക്ക് തുടർന്ന് മികച്ച സ്വീകാര്യതയാണ് എല്ലായിടത്ത് നിന്നും ലഭിച്ചത്. കേരളത്തിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാനായി. 1.65 കോടിയാണ് സിനിമ കേരളത്തിൽ നിന്നും നേടിയത്. അതേസമയം, ഒടിടിയിലും സിനിമയ്ക്ക് മികച്ച പ്രതികരണം നേടാൻ സാധിക്കുന്നുണ്ട്.

ഒരു ഹൃദയസ്പർശിയായ സിനിമയാണ് ടൂറിസ്റ്റ് ഫാമിലി എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പരിമിതികളുമില്ലാതെ അബിഷൻ ജിവിന്ത് ഈ ചിത്രം ഒരുക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ ബാലതാരം കമലേഷ് ജഗൻ തിയേറ്ററിൽ എന്ന പോലെ ഒടിടിയിലും കയ്യടി നേടുന്നുണ്ട്. തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മിഥുൻ ജയശങ്കറിന്റെയും പ്രൊപ്പോസൽ സീനിനും ഒടിടിയിൽ മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്.