മൺഡേ ടെസ്റ്റിൽ തകർന്ന് റെട്രോ; കളക്ഷനിൽ വൻ ഇടിവ്

Suriya's Retro's collection is out
Suriya's Retro's collection is out

സൂര്യ നായകനായി വന്ന ചിത്രമാണ് റെട്രോ. . ഞായറാഴ്‍ച മാത്രം ചിത്രം 7.45 കോടി രൂപയാണ് നേടിയിരിക്കുന്നത്. എന്നാൽ സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ തിങ്കാളാഴ്‍ച വെറും 2.94 കോടി നേടിയപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 73.5 കോടി രൂപയിലധികം മാത്രമാണ് എത്തിയിരിക്കുന്നത്.

മെയ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തിൽ ജോജു ജോർജ്, ജയറാം, കരുണാകരൻ, നാസർ, പ്രകാശ് രാജ്, സുജിത്ത് ശങ്കർ, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാർ ബാലസുബ്രഹ്‍മണ്യൻ, പ്രേം കുമാർ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. ശ്രേയസ് കൃഷ്‍ണയാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

ജാക്കിയും മായപാണ്ടിയുമാണ് കലാസംവിധാനം നിർവഹിക്കുന്നത്. വസ്ത്രാലങ്കാരം നിർവഹിക്കുന്ന് പ്രവീൺ രാജ. സ്റ്റണ്ട്സ് കെച്ച ഖംഫക്ഡേ ആണ്, 2 ഡി എൻറർടെയ്ൻ‍മെൻറ് നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം രാജശേഖർ കർപ്പൂരസുന്ദരപാണ്ഡ്യൻ, കാർത്തികേയൻ സന്താനം, മേക്കപ്പ് വിനോദ് സുകുമാരൻ, സൗണ്ട് ഡിസൈൻ സുറെൻ ജി, അഴകിയകൂത്തൻ, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂമർ മുഹമ്മദ് സുബൈർ, സ്റ്റിൽസ് ദിനേഷ് എം, പബ്ലിസിറ്റി ഡിസൈൻസ് ടൂണെ ജോൺ, കളറിസ്റ്റ് സുരേഷ് രവി, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ ബി സെന്തിൽ കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗണേഷ് പി എസ് എന്നിവരാണ്.

ഒടുവിൽ സൂര്യ നായകനായി മുമ്പെത്തിയ ചിത്രം കങ്കുവ ആണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തിൽ 100 കോടി ക്ലബിലെത്തിയിരുന്നു. സംവിധാനം സിരുത്തൈ ശിവയാണ് നിർവഹിച്ചത്. ടൈറ്റിൽ റോളിലായിരുന്നു കങ്കുവയിൽ സൂര്യയുണ്ടായിരുന്നത്. വൻ ഹൈപ്പിൽ എത്തിയ സൂര്യയുടെ ചിത്രം പ്രതീക്ഷിച്ച വിജയമായില്ല. വെട്രിവേൽ പളനിസ്വാമിയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ദേവി ശ്രീ പ്രസാദാണ് സംഗീതം സംവിധാനം നിർവഹിച്ചത്.
 

Tags