വിജയ്‌യുടെ ഡാൻസിന് മുന്നിൽ പിടിച്ചുനിൽക്കാനാവില്ല: തമന്ന

One crore rupees for dancing for a minute; Tamannaah's remuneration is under discussion

പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ നടിയാണ് തമന്ന. സുന്ദർ സി വിശാലിനെ നായകനാക്കി ഒരുക്കുന്ന പുരുഷൻ എന്ന സിനിമയിലാണ് നിലവിൽ തമന്ന അഭിനയിക്കുന്നത്. നടന്മാരായ അജിത്തിനെക്കുറിച്ചും വിജയ്‌യെക്കുറിച്ചും തമന്ന പറഞ്ഞ വാക്കുകൾ ആണിപ്പോൾ ചർച്ചയാകുന്നത്. അജിത് കുടുംബത്തിനുവേണ്ടി ജീവിക്കുന്നയാളാണെന്നും വിജയ്‌യുടെ ഡാൻസിനു മുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നും തമന്ന പറഞ്ഞു.

tRootC1469263">

'പുരുഷൻ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ആ ഷെഡ്യൂൾ അവസാനിച്ചു. ഇനി നാളെ വീണ്ടും മുംബൈക്ക് തിരിച്ചുപോകണം. പ്രേക്ഷകരാണ് ഞങ്ങളിൽ ഊർജം നിറയ്ക്കുന്നത്. ഈ സ്നേഹത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇവിടെയുള്ളിടത്തോളം കാലം ഓരോ നിമിഷവും നിങ്ങൾ ആസ്വദിക്കണം. സിനിമയിൽ വന്നിട്ട് 21 വർഷമാകുന്നു. അന്നുമുതൽ ഇന്നുവരെ ഒരേ അളവിൽ നിങ്ങളെന്നെ സ്നേഹിക്കുന്നു', തമന്നയുടെ വാക്കുകൾ.


തുടർന്ന് പരിപാടിയുടെ അവതാരകർ വിജയ്‌യെക്കുറിച്ചും അജിത്തിനെക്കുറിച്ചും എന്തെങ്കിലും പറയാൻ തമന്നയോട് ആവശ്യപ്പെട്ടു. 'വിജയ്‌യെപ്പോലെ ഇത്രയും ലാളിത്യമുള്ള ഒരാളെ കണ്ടിട്ടില്ല. വളരെ മൃദുവായാണ് സംസാരിക്കുക. പക്ഷേ ഡാൻസ് ചെയ്യാൻ തുടങ്ങിയാൽ സ്ക്രീനിൽ അദ്ദേഹത്തെ വെല്ലാൻ ആരുമുണ്ടാവില്ല. ജൂനിയർ എൻ.ടി.ആറും അങ്ങനെയാണ്. അജിത് സാർ വളരെ സ്വീറ്റാണ്. കാരവനിൽവെച്ച് ചൂട് ഇഡ്ഡ്ലി ഉണ്ടാക്കിത്തന്നിട്ടുണ്ട്. അദ്ദേഹത്തിന് പാചകം വളരെ ഇഷ്ടമാണ്. അജിത് സാർ ഒരു ഫാമിലിമാനാണ്, തമന്ന കൂട്ടിച്ചേർത്തു.
 

Tags