കുഞ്ഞിനെ നഷ്ടപ്പെട്ടു ,വിവാഹ മോചനത്തിലേക്ക് എത്തി, ഒടുവില്‍ ജോലിയാണ് തന്നെ ഡിപ്രഷനില്‍ നിന്നും രക്ഷിച്ചതെന്ന് നടി രശ്മി ദേശായി

reshmi
ഞാന്‍ ജോലിയുടെ കാര്യത്തില്‍ സത്യസന്ധയാണ്

ഹിന്ദി സീരിയല്‍ രംഗത്തെ മിന്നും താരമാണ് രശ്മി ദേശായി. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും രശ്മി എത്തിയിരുന്നു. ഓണ്‍ സ്‌ക്രീനിലെ തന്റെ കഥാപാത്രങ്ങളിലൂടെ ഒരുപാട് പേരുടെ ഇഷ്ടം നേടിയെടുക്കാന്‍ രശ്മിയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ ജീവിതം രശ്മിയ്ക്ക് മുന്നില്‍ പ്രതിസന്ധികളാണ് നിരത്തിയത്.

ഒരിക്കല്‍ തന്റെ വിഷാദരോഗത്തെക്കുറിച്ചും ഗര്‍ഭം അലസിപ്പോയതിനെക്കുറിച്ചുമൊക്കെ രശ്മി മനസ് തുറന്നിരുന്നു. ഇത് പിന്നീട് തന്റെ വിവാഹ മോചനത്തിന് കാരണമായതിനെക്കുറിച്ചും രശ്മി സംസാരിക്കുന്നുണ്ട്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രശ്മി മനസ് തുറന്നത്. 

രശ്മി താരമായി മാറിയ പരമ്പരയായിരുന്നു ഉത്രാന്‍. പരമ്പരയിലെ നായകനായ നന്ദിഷ് സന്ധുവായിരുന്നു രശ്മിയുടെ ജീവിത പങ്കാളി. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഗര്‍ഭത്തില്‍ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടതാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് താരം പറയുന്നത്.

''പ്രൊഫഷണലി ഞാന്‍ നല്ല നിലയിലായിരുന്നു. ഞാന്‍ ജോലിയുടെ കാര്യത്തില്‍ സത്യസന്ധയാണ്. ജോലി ചെയ്യുമ്പോള്‍ എനിക്ക് സന്തോഷം ലഭിക്കുമായിരുന്നു. സത്യത്തില്‍ ജോലി തന്നെയാണ് എന്നെ ഡിപ്രഷനില്‍ നിന്നും പുറത്ത് കടത്തിയത്. അതെനിക്ക് കൂടുതല്‍ കരുത്തും ജീവിതവും തന്നു. എന്റെ ജീവിതത്തില്‍ നടക്കുന്നതിനെ എന്റെ ജോലിയെ ബാധിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. പക്ഷെ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു'' എന്നാണ് രശ്മി പറഞ്ഞത്.

Share this story