റിലീസും ഇല്ല റീ റിലീസും ഇല്ല, 'തെരി'യും തിയേറ്ററിൽ എത്തില്ല

vijay

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. എന്നാൽ വിജയ് ആരാധകർക്ക് പൊങ്കൽ ആഘോഷമാക്കാൻ വിജയ്‌യുടെ തെറി റീ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ റീലീസ് ഉണ്ടക്കയിലെന്ന അറിയിച്ചിരിക്കുകയാണ് നിർമാതാവ് കലൈപ്പുലി എസ്. താനു.

tRootC1469263">

ഈ മാസം പതിനഞ്ചിനായിരുന്നു ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പൊങ്കൽ റിലീസ് നിശ്ചയിച്ച മറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ അഭ്യർത്ഥന മാനിച്ച് തെരി റീ റിലീസ് മാറ്റി വച്ചിരിക്കുകയാണ്. 2016-ൽ അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിൽ ഇരട്ടവേഷത്തിലായിരുന്നു വിജയ് എത്തിയത്. സാമന്ത റുത്ത് പ്രഭു, എമി ജാക്‌സൺ എന്നിവരായിരുന്നു നായികമാർ.

സിംഹളയിലും അസമീസിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഹിന്ദിയിൽ 'ബേബി ജോൺ' എന്ന പേരിലിറങ്ങിയ ചിത്രത്തിൽ കീർത്തി സുരേഷ് ആയിരുന്നു വരുൺ ധവാന്റെ നായിക. തെലുങ്കിൽ 'ഉസ്താദ് ഭഗത് സിങ്' എന്ന പേരിലും റീമേക്ക് അണിയറയിൽ ഒരുങ്ങുന്നുണ്ട്. റീ റിലീസ് ചെയ്ത വിജയ് ചിത്രങ്ങൾ എല്ലാം തിയേറ്ററിൽ നിന്ന് മികച്ച കളക്ഷൻ നേടിയാണ് ഇറങ്ങിയിട്ടുള്ളത്. തെരിയും വിജയ് ആരാധകർ ആഘോഷിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ വിജയ് ആരാധകർക്ക് നിരാശയാണ് ഇപ്പോൾ.

അതേസമയം, കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ആദ്യം നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയ ശേഷവും സര്‍ട്ടിഫിക്കറ്റ് നല്‍കാതെ മനപ്പൂര്‍വം റിലീസ് തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ജനനായകന്റെ നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നത്. ഇത് പരിഗണിച്ച ജസ്റ്റിസ് പി ടി ആശ അധ്യക്ഷയായ സിംഗിള്‍ ബെഞ്ച് സെന്‍സര്‍ ബോര്‍ഡ് നടപടികളെ വിമര്‍ശിക്കുകയും പ്രദര്‍ശനാനുമതി നല്‍കുകയുമായിരുന്നു. എന്നാല്‍, ഉടനടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സിബിഎഫ്‌സി സമീപിക്കുകയായിരുന്നു. ഇതില്‍ വാദം കേള്‍ക്കവേയാണ് റിലീസിന് അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കിമാക്കിയിരുന്നു.

Tags