മൂ​ന്നാം അ​വ​താ​ർ അ​ത്ര പോ​രെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ

avathar
avathar

ജ​യിം​സ് കാ​മ​റൂ​ണി​ന്റെ സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ ചി​ത്രം ‘അ​വ​താ​റി​ന്റെ’ മൂ​ന്നാം ഭാ​ഗ​മാ​യ ‘അ​വ​താ​ർ: ഫ​യ​ർ ആ​ൻ​ഡ് ആ​ഷ്’ ഇ​പ്പോ​ൾ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ് ചി​ത്രം പ​ക്ഷേ, അ​ത്ര കേ​മ​മ​ല്ലെ​ന്നാ​ണ് ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. ‘ബി.​ബി.​സി ഉ​ൾ​പ്പെ​ടെ മാ​ധ്യ​മ​ങ്ങ​ൾ ചി​ത്ര​ത്തി​ന് വ​ൺ സ്റ്റാ​ർ, ടു ​സ്റ്റാ​ർ റി​വ്യൂ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ളു​ന്ന അ​സം​ബ​ന്ധം എ​ന്നാ​ണ് ഗാ​ർ​ഡി​യ​ൻ ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ​തും ഏ​റ്റ​വും മോ​ശ​വു​മാ​യ സി​നി​മ​യെ​ന്നാ​ണ് ബി.​ബി.​സി​യു​ടെ വി​ശേ​ഷ​ണം.

tRootC1469263">

2009ലാണ് അവതാറിന്‍റെ ആദ്യ ഭാഗം ഇറങ്ങിയത്. വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. 2D ഫോർമാറ്റിലും ഐമാക്‌സ് 3D ഫോർമാറ്റിലും ചിത്രം നിർമിക്കുന്നുണ്ട്. ആദ്യ ഭാഗം 2.9 ബില്യൺ ഡോളറാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഇതോടെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി അവതാർ മാറി. 2022ൽ പുറത്തിറങ്ങിയ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന രണ്ടാം ഭാ​ഗം 2.3 ബില്യൺ ഡോളർ നേടി പട്ടികയിൽ സ്ഥാനം നേടി. മൂന്നാം ഭാഗത്തെയും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.

ഒരു അഗ്നി പര്‍വതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അവതാർ ഒന്നാം ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019-ൽ റിലീസ് ചെയ്ത അവഞ്ചേഴ്സ് എൻഡ് ഗെയിമാണ് രണ്ടാം സ്ഥാനത്ത് (2.79 ബില്യൺ ഡോളർ). മൂന്നാം സ്ഥാനത്ത് അവതാർ 2 ആണ്. നാലാം സ്ഥാനം ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക്കാണ്.

Tags