സീരിയലുകളില്‍ അഭിനയിക്കാത്തതിന്‍റെ കാരണം പറഞ്ഞ് രേണു സുധി

Renu Sudhi

 മലയാളികള്‍ക്ക് മുഴുവന്‍ പരിചിതമായ പേരാണ് രേണു സുധിയുടേത്. കോണ്ടെന്‍റ് ക്രിയേറ്റര്‍ എന്ന നിലയില്‍ വൈറല്‍ ആയ രേണു പിന്നീട് ബി​ഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ മത്സരാര്‍ഥിയായും എത്തി. ബി​ഗ് ബോസിലൂടെയാണ് രേണുവിനെ മലയാളികള്‍ കൂടുതല്‍ അറിഞ്ഞത്. . ഇപ്പോഴിതാ കരിയറിലെ ഒരു തീരുമാനത്തെക്കുറിച്ച് പറയുകയാണ് രേണു സുധി. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കേണ്ട എന്ന തീരുമാനമാണ് അത്. അവസരങ്ങള്‍ വന്നിട്ടും എന്തുകൊണ്ട് അത്തരം ഒരു തീരുമാനം എടുത്തുവെന്ന് പറയുന്നു രേണു സുധി.

tRootC1469263">

ഒരു യുട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് രേണു ഈ തീരുമാനത്തെക്കുറിച്ച് പറയുന്നത്. “എനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല. എന്നോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ല. കാരണം എ​ഗ്രിമെന്‍റില്‍ ഒപ്പിടണം. അത്രയും ദിവസം നമ്മള്‍ അവിടെ ഉണ്ടാവണം. ആ ദിവസങ്ങളിലൊന്നും നമ്മുടെ മറ്റ് കാര്യങ്ങള്‍ ചെയ്യാനാവില്ല. അതിനാല്‍ ഞാന്‍ ചെയ്യില്ല”, രേണു സുധി പറയുന്നു. രേണുവിന് ഒപ്പം ഒരു ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ട് ഇരിക്കുകയായിരുന്ന കോണ്ടെന്‍റ് ക്രിയേറ്ററായ ദാസേട്ടന്‍ കോഴിക്കോടും ഇതേക്കുറിച്ചുള്ള തന്‍റെ സമാന നിലപാടിനെക്കുറിച്ച് പറയുന്നുണ്ട്.

 “ചക്കപ്പഴം സീരിയലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അളിയന്‍സിലും. ചക്കപ്പഴത്തില്‍ ഉടനീളമുള്ള വേഷം തരാമെന്ന് എന്നോട് പറഞ്ഞതാണ്. പക്ഷേ എല്ലാ മാസവും 15 ദിവസം കൊച്ചിയില്‍ ഉണ്ടാവണമെന്ന് അവര്‍ പറഞ്ഞു. എ​ഗ്രിമെന്‍റ് ആണ്. സോറി, ഞാന്‍ സര്‍ക്കാര്‍ ഉദ്യോ​ഗസ്ഥനാണ്. എ​ഗ്രിമെന്‍റ് ഒന്നും വെക്കാന്‍ കഴിയില്ലെന്ന് അവരോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ആ പരമ്പരയില്‍ ഉടനീളം വരാതിരുന്നത്. അന്ന് റാഫിയൊക്കെ ഉള്ള സമയമാണ്. ഞങ്ങള്‍ ഒരുമിച്ച് ചെയ്തതാണ്”, ദാസേട്ടന്‍ കോഴിക്കോട് പറയുന്നു.

ബഹ്റൈനില്‍ താന്‍ ഉദ്ഘാടന ചടങ്ങിന് പോയ സ്ഥലത്ത് യുദ്ധഭീതി നിലനില്‍ക്കുന്നതിനെക്കുറിച്ച് രേണു അടുത്തിടെ പ്രതികരിച്ചിരുന്നു. ഞാന്‍ ഉദ്ഘാടനത്തിന് പോയ ഹൂറ എക്സിബിഷന്‍ റോഡിന് തൊട്ടടുത്ത്, പരിചയക്കാര്‍ താമസിക്കുന്നതിന് അടുത്താണ് ഒരു മിസൈല്‍ വന്ന് വീണതും കത്തുന്നതുമൊക്കെ. വലിയ സ്ഫോടനം ആയിരുന്നു. അത് കണ്ടിട്ട് എനിക്ക് ഭയങ്കര സങ്കടമായി. കാരണം എനിക്ക് അറിയാവുന്നവരാണ് അവിടെ ഉള്ളവര്‍ എല്ലാം. ആര്‍ക്കും ഒന്നും വരുത്തല്ലേ എന്നാണ് പ്രാര്‍ഥന. ആര്‍ക്കും ഇതുവരെ ഒരു ആപത്തും വന്നിട്ടില്ല. ദൈവത്തിന് ഒരുപാട് നന്ദി. എന്‍റെ എല്ലാ പ്രാര്‍ഥനയും ഉണ്ടാവും. ലോകത്തുള്ള എല്ലാ മലയാളികളുടെയും പ്രാര്‍ഥന ഉണ്ടാവണം. യുദ്ധം അവസാനിക്കട്ടെ. സമാധാനം വരട്ടെ, രേണു സുധി പറഞ്ഞിരുന്നു.
 

Tags