ടിക്കറ്റ് അടിച്ചു ; ഭാ​ഗ്യം വിറ്റ അമ്മയെ തേടി രഞ്ജു രഞ്ജിമാർ എത്തി

renju
 സമൂഹമാധ്യമങ്ങളിൽ സജീവമായ രഞ്ജു തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്

കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

 സമൂഹമാധ്യമങ്ങളിൽ സജീവമായ രഞ്ജു തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ താനെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് രഞ്ജു രഞ്ജിമാർ.

'കഴിഞ്ഞ ദിവസം ചേർത്തലയിലെ അപ്സര  ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍, ഈ അമ്മയുടെ പക്കൽ നിന്നും രണ്ട് ലോട്ടറി എടുത്തിരുന്നു. രണ്ട് ടിക്കറ്റിനും കൂടി ആയിരം രൂപ അടിച്ചിട്ടുണ്ട് എനിക്ക്.

സമ്മാനം ലഭിച്ചാൽ അമ്മയെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു' എന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. പിന്നാലെ സമ്മാനത്തുകയിൽ നിന്നും 500രൂപ രഞ്ജു ആ അമ്മയ്ക്ക് നൽകുന്നുമുണ്ട്. ബാക്കിയുള്ള 500 രൂപയ്ക്കും അവരിൽ നിന്നുതന്നെ വീണ്ടും രഞ്ജു ടിക്കറ്റ് എടുക്കുകയും ചെയ്തു.

Share this story