പ്രതിഫലത്തര്‍ക്കം; ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹൻലാല്‍ പിന്മാറി

mohanlal

ബോബി സംവിധാനം ചെയ്യുന്ന മെഗാ 158 എന്ന ചിത്രത്തില്‍ നിന്നണ് മോഹൻലാലിന്‍റ പിന്മാറ്റം.

ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് മോഹൻലാല്‍ പിന്മാറിയതായി റിപ്പോർട്ടുകള്‍. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകള്‍ പരാജയപ്പെട്ടതോടെയാണ് പിന്മാറ്റമെന്നാണ് സൂചനകള്‍.ബോബി സംവിധാനം ചെയ്യുന്ന മെഗാ 158 എന്ന ചിത്രത്തില്‍ നിന്നണ് മോഹൻലാലിന്‍റ പിന്മാറ്റം.

ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർ‌ട്ട് ചെയ്തിരിക്കുന്നത്. പ്രതിഫലം വാങ്ങാതെ മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് അണിയറ പ്രവർത്തകർ കരുതിയിരുന്നത്. സംവിധായകൻ ബോബിയുമായി മോഹൻലാലിന് അടുത്ത ബന്ധമുണ്ട്.

tRootC1469263">

എന്നാല്‍ മോഹൻലാല്‍‌ 30 കോടി പ്രതിഫലം തേടിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇത്രയും തുക താങ്ങനാവില്ലെന്ന് നിർമാതാക്കള്‍ അറിയിച്ചതോടെ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Tags