അതിരടി റിലീസ് തീയതി പുറത്ത്

Not Adi, but 'Athirady'; Title teaser of Basil Joseph- Tovino Thomas- Vineeth Sreenivasan film out

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന  ചിത്രം അതിരടി മെയ് 14 ന് ആഗോള റിലീസായെത്തും. ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ്.

tRootC1469263">

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. ബേസിൽ ജോസഫ്-ടോവിനോ തോമസ്-വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്.

ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരമായ ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വലുതാണ്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. അടുത്തിടെ, ചിത്രത്തിലെ ബേസിൽ ജോസഫിന്റെ കാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു. സാം ബോയ് എന്ന പേരിൽ സ്‌റ്റൈലിഷ് മാസ്സ് ലുക്കിലാണ് ബേസിലിനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ ജോസഫിനെ ഇതിൽ കാണാൻ സാധിക്കുക.

ഇത് കൂടാതെ, ബേസിൽ ജോസഫ്, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ ഏറെ രസകരമായും മാസ്സ് ആയും അവതരിപ്പിച്ച, ചിത്രത്തിന്റെ ടൈറ്റിൽ ടീസറും ചിത്രത്തിന്റെ ഫൺ എന്റർടെയ്‌നർ മൂഡ് പ്രേക്ഷകർക്ക് പകർന്നു നൽകുന്നുണ്ട്. അത്‌കൊണ്ട് തന്നെ വെക്കേഷൻ കാലത്ത് എല്ലാത്തരം പ്രേക്ഷകർക്കും തീയേറ്ററിൽ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
 

Tags