റീജിയണൽ സിനിമകളാണ് അതിർ വരമ്പുകൾ ഭേദിച്ച് ഇന്റർനാഷണലാകുന്നത്, ലോകത്തിൻ്റെ വിവിധ കോണുകളിൽ എത്തുന്നു: കമൽ ഹാസൻ
റീജിയണൽ സിനിമകളാണ് യഥാർഥത്തിൽ അന്താരാഷ്ട്ര നിലവാരത്തിലെത്തുന്നതെന്ന് കമൽ ഹാസൻ. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് ഇവ ഇന്റർ നാഷണലാകുന്നു. ചെന്നൈയിൽ നടന്ന പരിപാടിയിലായിരുന്നു പ്രതികരണം. മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും മചിലിപട്ടണത്തിലും നിന്ന് വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ. ഇവ ലോകത്തിൻ്റെ വിവിധ കോണുകളിൽ എത്തുന്നു. മലയാളത്തിൽ നിന്ന് പുറത്തിറങ്ങിയ ദൃശ്യം സാധാരണക്കാരൻ്റെ പവർ എന്താണെന്ന് പറയുന്ന സിനിമയാണെന്നും അത് അനായാസമായാണ് അതിർത്തികൾ താണ്ടിയതെന്നും കമൽ ഹാസൻ പറഞ്ഞു. കാന്താരയും, ബാഹുബലിയും, പുഷ്പയും ഉൾപ്പെടെയുള്ള വിവധ ഭാഷകളിൽ നിന്നും വന്ന സിനിമകളെ ഉദാഹരണങ്ങളാക്കിയാണ് കമൽഹാസൻ പ്രതികരിച്ചത്.
tRootC1469263">
”റീജിയണൽ സിനിമകളാണ് ഇപ്പോൾ ശരിക്കും അന്താരാഷ്ട്ര നിലവാരത്തിലെത്തുന്നത്. മധുരയിൽ നിന്നും മലപ്പുറത്തു നിന്നും മാണ്ഡ്യയിൽ നിന്നും മചിലിപട്ടണത്തിൽ നിന്നും വരുന്ന സിനിമകളാണ് യഥാർഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ. അവയെല്ലാം ഭാഷയുടെ അതിർ വരമ്പുകൾ താണ്ടി ലോകത്തിന്റെ പല കോണുകളിലെത്തുന്നു. ദക്ഷിണ കർണാടകയുടെ കഥ പറഞ്ഞ കാന്താര രാജ്യത്തെ മുഴുവൻ കോരിത്തരിപ്പിച്ചു. മലയാളത്തിലെ മിസ്റ്ററി ത്രില്ലറായ ദൃശ്യം ഒരു സാധാരണക്കാരന്റെ അസാധാരണ പവറുകൾ എന്തൊക്കെയാണെന്ന് കാണിച്ച സിനിമ, അത് അനായാസമായി ഭാഷകളുടെ അതിർത്തികൾ താണ്ടി. പുഷ്പയിലെയും ബാഹുബലിയിലേയും ഡയലോഗുകൾ മുംബൈ മുതൽ മലേഷ്യ വരെ നിത്യോപയോഗ വാക്കുകശളായി മാറി”. കമൽ ഹാസൻ പറഞ്ഞു.
.jpg)

