‘റെഡ് സാൻഡൽ’ ടീസർ പുറത്തുവിട്ടു

gfj


 ‘റെഡ് സാൻഡൽ’ ടീസർ പുറത്തുവിട്ടു.ബോക്‌സറാകാൻ ആഗ്രഹിക്കുന്ന ഒരു വടക്കൻ മദ്രാസുകാരനായി വെട്രി അഭിനയിക്കുന്ന ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടത് .നവാഗതനായ ഗുരു രാമാനുജം സംവിധാനം ചെയ്യുന്ന ‘റെഡ് സാൻഡൽ’ആണ് ‘ജീവി’ ഫെയിം നടൻ വെട്രിയുടെ വരാനിരിക്കുന്ന ചിത്രം. ചുവന്ന ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.  

നടൻ വിജയ് സേതുപതി ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. ‘റെഡ് സാൻഡലിൽ പുതുമുഖം ദിയ മയൂരിയും ‘കബാലി’ ഫെയിം നടൻ വിശ്വനാഥും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെജിഎഫ് ഫെയിം രാമചന്ദ്ര രാജുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

2015ൽ ആന്ധ്രാപ്രദേശിൽ ചുവന്ന ചന്ദനക്കടത്ത് ആരോപിച്ച് 20 പേർ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചിരുന്നു. ഈ സിനിമ അതിനെയും സമാനമായ മറ്റൊന്നിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ചെന്നൈ, റെനിഗുണ്ട, തലക്കോണ, ധർമപുരിക്കടുത്തുള്ള ഒരു ഗ്രാമം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

 


 

Share this story