രവി മോഹൻ - നിത്യ മേനൻ ചിത്രം 'കാതലിക്ക നേരമില്ലൈ' ഒടിടിയിലേക്ക്


രവി മോഹൻ, നിത്യ മേനൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രം 'കാതലിക്ക നേരമില്ലൈ' ഒടിടിയിലേക്ക്. റൊമാന്റിക് കോമഡി ചിത്രമായ 'കാതലിക്ക നേരമില്ലൈ' ഫെബ്രുവരി 14 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുക.
വണക്കം ചെന്നൈ, കാളി എന്നീ സിനിമകൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്ത ചിത്രമാണ് 'കാതലിക്ക നേരമില്ലൈ'. ജനുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. റെഡ് ജെയന്റ് മൂവീസിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര്‍ അര്‍ജുന്‍ ദുരൈ എന്നിവരാണ് സിനിമയുടെ സഹനിര്‍മാതാക്കള്‍.
യോഗി ബാബു, വിനയ് റായ്, ലാൽ, ലക്ഷ്മി രാമകൃഷ്ണൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആർ റഹ്മാൻ ആണ് സിനിമക്കായി സംഗീതം നൽകുന്നത്. സിനിമയിലെ 'യെന്നൈ ഇഴുക്കതടി' എന്ന സിനിമയിലെ ഗാനം ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു.