'രവി മോഹനും ആരതിയും വേർപിരിയാൻ കാരണം ആ പ്രമുഖ നടൻ'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

The decision is for the good of all; Jayam Ravi ended 15 years of marriage
The decision is for the good of all; Jayam Ravi ended 15 years of marriage

സിനിമ മേഖലയിലുള്ളവരുടെ വിവാഹവും വിവാഹ മോചന കഥകളും ഏറെ വാർത്താ പ്രാധാന്യം നേടാറുണ്ട് . അത്തരത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്ന വിഷയമാണ് തമിഴ് നടന്‍ രവി മോഹനും (ജയം രവി) ആരതി രവിയും വിവാഹബന്ധം വേര്‍പിരിഞ്ഞതും തുടര്‍ന്നുണ്ടായ ആരോപണ-പ്രത്യാരോപണങ്ങളും. ആരതിയും കുടുംബവും തന്നെ സാമ്പത്തികമായും വൈകാരികമായും ചൂഷണം ചെയ്യുകയായിരുന്നുവെന്ന് രവി മോഹന്‍ പറഞ്ഞപ്പോള്‍, 25 കോടി രൂപ താന്‍ രവി മോഹന് കൊടുത്തിട്ടുണ്ടെന്നാണ് ഇതിന് മറുപടിയായി ആരതിയുടെ അമ്മ സുജാത വിജയകുമാര്‍ പറഞ്ഞത്. 

tRootC1469263">


ഇതിനിടെ രവി മോഹനും ഗായിക കെനീഷ ഫ്രാന്‍സിസും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് ചൂടേറ്റിക്കൊണ്ട് ഗായിക സുചിത്ര കൂടി രംഗത്തെത്തിയിരിക്കുകയാണ്.തമിഴ് നടന്‍ ധനുഷാണ് ഇരുവരും വേര്‍പിരിയാന്‍ കാരണക്കാരനെന്നാണ് സുചിത്ര പറഞ്ഞത്. ഹോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര വിവാദ പരാമര്‍ശം നടത്തിയത്.

ജയംരവിയുമായുള്ള വിവാഹത്തിന് മുമ്പ് ആരതി മറ്റൊരാളായിരുന്നുവെന്ന് സുചിത്ര അഭിമുഖത്തില്‍ പറഞ്ഞു. വിവാഹത്തിന് ശേഷം അവര്‍ ആളാകെ മാറി. ജയം രവി ഷൂട്ടിങ്ങിന് പോയശേഷം ആരതി പാര്‍ട്ടിക്ക് പോകുന്നത് പതിവായിരുന്നു. അവിടെ വെച്ച് ആരതി ധനുഷിനെ കണ്ടുമുട്ടുമായിരുന്നു. അങ്ങനെ ഇരുവരും അടുപ്പത്തിലായി. ഇതെല്ലാമറിഞ്ഞതിന് ശേഷമാണ് രവി മോഹന്‍ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും സുചിത്ര പറഞ്ഞു.

ഇപ്പോള്‍ ആരതി കുട്ടികളെ ഉപയോഗിച്ച് രവി മോഹനെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും സുചിത്ര പറയുന്നു. ആരതിയെ മാത്രമാണ് താന്‍ ഉപേക്ഷിക്കുന്നതെന്നും കുട്ടികളെ അല്ലെന്നും രവി മോഹന്‍ പറഞ്ഞിട്ടുണ്ട്. മക്കളെ കാണാന്‍ ആരതി രവി മോഹനെ അനുവദിക്കുന്നില്ല. അതുകൊണ്ട് സ്‌കൂളിലെത്തി കുട്ടികളെ കാണാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതറിഞ്ഞ ആരതി അംഗരക്ഷകര്‍ക്കൊപ്പമാണ് കുട്ടികളെ സ്‌കൂളില്‍ വിടുന്നതെന്നും സുചിത്ര ആരോപിച്ചു.

പ്രസ്താവനയിറക്കി സഹതാപം പിടിച്ചുപറ്റാന്‍ മാത്രമല്ല ആരതി ശ്രമിക്കുന്നത്. രവി മോഹനേയും കെനിഷ ഫ്രാന്‍സിസിനേയും കുറിച്ച് അപവാദം പ്രചരിപ്പിക്കാനായി ചില യൂട്യൂബ് ചാനലുകള്‍ക്ക് പണം നല്‍കുകയും ചെയ്തു. കെനിഷ വളരെ നിഷ്‌കളങ്കയായ ഒരാളാണ്. രവി മോഹന്റെ അവസ്ഥ തന്റെ സ്വന്തം അവസ്ഥയായി കണ്ട് അവള്‍ ആശങ്കപ്പെട്ടു. രവി മോഹനും കെനിഷ ഫ്രാന്‍സിസും ഇപ്പോള്‍ പ്രണയത്തിലാണെന്നും സുചിത്ര പറഞ്ഞു. 

Tags