കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയി, വെളിപ്പെടുത്തി രവീണ

google news
raveena

നടന്‍ അക്ഷയ് കുമാറുമായുള്ള ബന്ധം പിരിഞ്ഞതോടെ താന്‍ തകര്‍ന്നു പോയെന്ന് വെളിപ്പെടുത്തി നടി രവീണ ഠണ്ഡന്‍. നടനുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോള്‍ സിനിമകള്‍ കുറഞ്ഞു, താന്‍ തൊഴില്‍ രഹിതയായി. എന്നാല്‍ ഒരു ദിവസം മുംബൈ ചേരിയില്‍ എത്തിയപ്പോഴാണ് തന്റെ മാനസിക സംഘര്‍ഷം കുറഞ്ഞത് എന്നാണ് രവീണ പറയുന്നത്.


കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് അന്ന് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. ഉറക്കമില്ലാത്ത രാത്രികള്‍ കാറും എടുത്ത് ലോങ്‌ഡ്രൈവ് പോകുമായിരുന്നു. ഒരിക്കല്‍ രാത്രി യാത്രയ്ക്കിടെ മുംബൈയിലെ ചേരിയില്‍ താമസിക്കുന്നവരെ ഞാന്‍ കണ്ടു.
ആ സമയത്ത് ദൈവം എന്നോട് അവരുടെ കഷ്ടപ്പാടുകളെ കുറിച്ചു പറയുന്നതു പോലെ തോന്നി. 'നീ മേഴ്‌സിഡസ് കാര്‍ ഓടിച്ചു കൊണ്ടിരിക്കുകയാണ്. നിനക്ക് രണ്ടു കയ്യും കാലും ഉണ്ട്. ആളുകള്‍ നിന്നെ സുന്ദരി എന്ന് വിളിക്കുന്നു. നിനക്കു ഭക്ഷണം വിളമ്പിത്തരാന്‍ വരെ ആളുകള്‍ ഉണ്ട്.
നീ വീട്ടില്‍ തിരിച്ചു പോകണം. എസി ഓണാക്കി കിടന്നുറങ്ങണം. പക്ഷേ, ചേരിയിലെ ജീവിതം അങ്ങനെയല്ല. മദ്യപിച്ചെത്തിയ ഒരാള്‍ ഭാര്യയെ തല്ലുന്നു. അവരുടെ കുഞ്ഞ് വീടിനു പുറത്തു നില്‍ക്കുന്നു. മഴവെള്ളം അകത്തു പ്രവേശിക്കുന്നതു തടയാനായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഷെഡ് മറയ്ക്കാന്‍ ശ്രമിക്കുകയാണ് ഒരു സ്ത്രീ.
ഇതായിരുന്നു ദൈവം എന്നോട് പറഞ്ഞത്. ഇതോടെ എന്റെ ചിന്താഗതി മാറി. എന്നാണ് രവീണ ഠണ്ടന്‍ പറയുന്നത്. ഒന്നിച്ച് അഭിനയിച്ചതോടെ പ്രണയത്തിലായ അക്ഷയ്യും രവീണയുടെയും വിവാഹ നിശ്ചയം വരെ നടന്നിരുന്നു. ഇരുവരും കുറച്ച് കാലം ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുതാരങ്ങളും വേര്‍പിരിയുകയായിരുന്നു.

Tags