തുളസീധരനെ തനിച്ചാക്കി രത്‌നമ്മ വിടവാങ്ങി

Ratnamma passed away, leaving Thulasidhar alone.

  കൊല്ലം: സോഷ്യൽ മീഡിയയിലെ വൈറൽ ജോഡികളായ അച്ചാമാസിലെ രത്നമ്മ (69) വിടവാങ്ങി. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്. ഇരുവരും ചേർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്ന വീഡിയോകൾ വൈറലായിരുന്നു. 

വാർദ്ധക്യ കാലം ആസ്വദിക്കുന്ന ദമ്പതിമാരുടെ വീഡിയോ കയ്യടി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു. പേരക്കുട്ടികളായ അമൽ രാജ്, അഖിൽ രാജ് എന്നിവരാണ് പ്രൊഫൈൽ മാനേജ് ചെയ്തിരുന്നത്. രത്നമ്മയുടെ സംസ്‌കാരം രാവിലെ 11.30 ന് വീട്ടുവളപ്പിൽ നടക്കും.

Tags