രാഹുൽ രശ്മികയ്ക്ക് അച്ഛനെപ്പോലെ, ഞാൻ അമ്മയെപ്പോലെ: ചിന്മയിയുടെ വെളിപ്പെടുത്തൽ

chinmayi
സിനിമാ ലോകത്തെ അപൂർവ്വമായ ചില സൗഹൃദങ്ങൾ എന്നും ആരാധകർക്ക് വലിയ അത്ഭുതമാണ്. അത്തരത്തിലൊന്നാണ് നടി രശ്മിക മന്ദാനയും സംവിധായകനും നടനുമായ രാഹുൽ രവീന്ദ്രനും തമ്മിലുള്ള ആത്മബന്ധം. 2026 ഫെബ്രുവരി 26-ന് ഉദയ്പൂരിൽ നടന്ന വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ലളിതമായ വിവാഹച്ചടങ്ങിലേക്ക് സിനിമാരംഗത്തു നിന്നും ക്ഷണിക്കപ്പെട്ട വളരെ ചുരുക്കം അതിഥികളിൽ ഒരാൾ നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനായിരുന്നു. 
tRootC1469263">
ഇപ്പോഴിതാ, രാഹുലും രശ്മികയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തിക്കൊണ്ട് രാഹുലിന്റെ ഭാര്യയും പ്രശസ്ത ഗായികയുമായ ചിന്മയി ശ്രീപദ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രാഹുൽ രശ്മികയ്ക്ക് പിതൃതുല്യനായ ഒരു വ്യക്തിയാണെന്നും താൻ രശ്മികയ്ക്ക് അമ്മയെപ്പോലെയാണെന്നുമാണ് ചിന്മയി പറയുന്നത്.
"രാഹുലും രശ്മികയും തമ്മിൽ അത്ര വലിയ പ്രായ വ്യത്യാസമൊന്നുമില്ല. എങ്കിലും രാഹുൽ രശ്മികയ്ക്ക് ഒരു അച്ഛനെപ്പോലെയാണ്. അതുകൊണ്ട് തന്നെ ഞാൻ അവൾക്ക് അമ്മയുമാണ്. 'ശരി, കുഴപ്പമില്ല.. നിന്നെപ്പോലെ ഒരു മകളെ കിട്ടിയതിൽ എനിക്ക് സന്തോഷമേയുള്ളൂ' എന്ന് ഞാൻ തമാശയായി പറയാറുണ്ട്," ചിന്മയിയുടെ വാക്കുകളിൽ ആ സൗഹൃദത്തിന്റെ ഇഴയടുപ്പം വ്യക്തമാണ്. 
രശ്മികയുടെ കരിയറിനോടുള്ള അർപ്പണബോധത്തെയും ചിന്മയി പ്രശംസിച്ചു. ഈ രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളാണ് രശ്മികയെന്ന് ചിന്മയി സാക്ഷ്യപ്പെടുത്തുന്നു. രാഹുൽ സംവിധാനം ചെയ്യുന്ന 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിന് വേണ്ടി രശ്മിക എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് താൻ നേരിട്ട് കണ്ടതാണെന്നും ചിന്മയി കൂട്ടിച്ചേർത്തു.
നേരത്തെ രാഹുൽ രവീന്ദ്രന്റെ ജന്മദിനത്തിൽ രശ്മിക പങ്കുവെച്ച കുറിപ്പും ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. രാഹുൽ തനിക്ക് വെറുമൊരു സംവിധായകൻ മാത്രമല്ല, ജീവിതകാലം മുഴുവൻ വിശ്വസിക്കാവുന്ന ഒരു സുഹൃത്തും മെന്ററും 'പാർട്ണർ ഇൻ ക്രൈമും' ആണെന്നായിരുന്നു രശ്മിക കുറിച്ചത്. 
രശ്മികയുടെ വാക്കുകളിങ്ങനെ: "രാഹുലാാാാ.. ഇന്ന് നിന്റെ ജന്മദിനമാണ്, പക്ഷെ ഈ കുറിപ്പ് എഴുതുമ്പോഴും നീ എന്റെ മുന്നിലിരുന്ന് റിഹേഴ്സലുകൾ ശ്രദ്ധിക്കുകയാണ്. നീയെനിക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ് സുഹൃത്തേ.. 'ദി ഗേൾഫ്രണ്ട്' പോലെ ഒരു സിനിമ നീ ചെയ്തെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. നിന്റെ ഹൃദയത്തിലുള്ള നന്മയും ആഴമേറിയ വികാരങ്ങളും ചിത്രത്തിലെ ഓരോ ഫ്രെയിമിലും പ്രതിഫലിക്കുന്നുണ്ട്. ഈ സിനിമയിലൂടെയാണ് ഞാൻ നിന്നെ പരിചയപ്പെട്ടത്. എന്നാൽ ഇന്ന് എനിക്ക് നിങ്ങളൊരു സംവിധായകൻ മാത്രമല്ല, ജീവിതകാലം മുഴുവൻ വിശ്വസിക്കാവുന്ന ഒരു സുഹൃത്തും മെന്ററും ക്രൈം പാർട്ണറുമാണ്. എന്റെ സംവിധായകൻ രാഹുൽ സാറിന്, എന്റെ സുഹൃത്ത് രാഹുലന് ജന്മദിനാശംസകൾ." 
ഇതിന് രാഹുൽ നൽകിയ മറുപടിയും ഏറെ വൈകാരികമായിരുന്നു. "മികാാാാാാാ.. നീ എത്ര പ്രിയപ്പെട്ടവളാണ്! ഇതൊരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സൗഹൃദമാണ്... ഒരു പ്രിയപ്പെട്ട സഹപ്രവർത്തക കൂടിയാണ് നീ.

Tags