സിന്ദൂരം അണിഞ്ഞ് പുഞ്ചിരിയോടെ രശ്മിക ! ശ്രദ്ധനേടി 'വിരോഷ്' ദമ്പതികളുടെ എയർപോർട്ട് ലുക്ക്

Rashmika wearing sindoor and smiling! 'Virosh' couple's airport look attracts attention

 ചലച്ചിത്രതാരങ്ങളായ രശ്മികാ മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹവിശേഷങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ നിറയെ. വ്യാഴാഴ്ച ഉദയ്പുരിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.  ഇപ്പോഴിതാ ഇരുവരും വിവാഹത്തിനു ശേഷം ആദ്യമായി മീഡിയയിക്ക് മുന്നിലെത്തിയിരിക്കുന്ന ചിത്രങ്ങളും വീഡിയോസുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉദയ്പൂർ എയർപോർട്ടിൽ നിന്നുള്ള വീഡിയോസും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ചുവന്ന സൽവാർ ധരിച്ചാണ് രശ്മിക എത്തിയത്. വെള്ള നിറത്തിലുള്ള സിൽക്ക് ജുബ്ബയും പാൻറ്സുമായിരുന്നു വിജയ്‌യുടെ വേഷം.

tRootC1469263">

'Virosh' couple's airport look attracts attention

ഏഴ് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് രശ്മികയും വിജയിയും വിവാഹിതരായത്. 2018ൽ പുറത്തിറങ്ങിയ ഗീതം ഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി അഭിനയിക്കുന്നത്. ചിത്രം വൻ വിജയമായതോടെ ഇരുവരും പ്രേക്ഷകരുടെയും ഇഷ്ട ജോഡികളായി. ഇരുവരും തങ്ങളുടെ പ്രണയം രഹസ്യമാക്കി വച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും ഇരുവരെയും കുറിച്ചുള്ള ഗോസിപ്പുകൾ പരക്കുന്നുണ്ടായിരുന്നു. 

ഉദയ്പൂരിൽ വച്ച് തെലുങ്ക് ബ്രാഹ്‌മണ സമ്പ്രദായ പ്രകാരമായിരുന്നു വിവാഹം. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള മെമെന്റോസ് ബൈ ഐടിസി, ഇകായ ഉദയ്പൂർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇനി എന്റെ ഭാര്യ എന്ന കുറിപ്പോടെയാണ് വിജയ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി ആളുകളാണ് ഇരുവരുടെയും ചിത്രങ്ങൾക്കു താഴെ ആശംസകളുമായി എത്തിയത്.

Tags