രശ്മിക – വിജയ് എയര്‍പോര്‍ട്ട് ലുക്കും വൈറൽ
. ‘വിരോഷ്’ എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന രശ്മിക – വിജയ് ജോഡികളുടെ വിവാഹം തെന്നിന്ത്യ തന്നെ ആഘോഷമാക്കി. മാധ്യമങ്ങൾക്കും മൊബൈൽ ഫോണുകൾക്കുമെല്ലാം വിലക്കുണ്ടായ ഒരു വിവാഹം കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ഇരുവരും വിവാഹത്തിനു ശേഷം ആദ്യമായി മീഡിയയിക്ക് മുന്നിലെത്തിയിരിക്കുകയാണ്.
tRootC1469263">ഉദയ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഇവ സോഷ്യല്‍ മീഡിയയിൽ വൈറലുമായി. ഇരുവരും മാധ്യമങ്ങളെയും ആരാധകരെയും കൈവീശി കാണിക്കുന്നതും നന്ദി പറയുന്നതും വീഡിയോകളിൽ കാണാം.
നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് രശ്മികയും വിജയിയും കഴിഞ്ഞ ദിവസം വിവാഹിതരായത്. വിവാഹത്തിന്റെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയെ കീഴടക്കിയിരുന്നു. രശ്മികയും വിജയിയും തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഹൃദയഹാരിയായ കുറിപ്പുകളും ഇരുവരും പങ്കുവെച്ചിരുന്നു.
2018ല്‍ പുറത്തിറങ്ങിയ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി കൈകോർക്കുന്നത്. ചിത്രം വന്‍ വിജയമായിരുന്നു. പിന്നാലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി ഇവർ മാറി. ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഒരുമിച്ച് അഭിയിച്ചിട്ടുണ്ട്.
.jpg)


