രശ്മികയുടെ ‘മൈസ’ ചിത്രീകരണം കേരളത്തിൽ പുരോഗമിക്കുന്നു

mysaa

സൗത്ത് ഇന്ത്യൻ സിനിമയിലെ തിരക്കുള്ള നടിമാരിൽ ഒരാളായ രശ്മിക മന്ദാന തന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തുന്നു. ‘മൈസ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ കേരളത്തിൽ നടന്നുവരികയാണ്. പയനിയർ സിനിമാ ലോകത്തെ വിസ്മയിപ്പിച്ച നാഷണൽ ക്രഷ് തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി അത്യധികം ഉദ്വേഗജനകമായ ആക്ഷൻ രംഗങ്ങളുമായാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിൽ 15 ദിവസത്തെ ചിത്രീകരണമാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്തിരിക്കുന്നത്.

‘ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ’ എന്ന ടാഗ്‌ലൈനോട് കൂടി എത്തുന്ന ചിത്രം രശ്മികയുടെ ഏറ്റവും ബോൾഡ് ആയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഇതുവരെ താൻ അഭിനയിച്ചിട്ടില്ലാത്ത അത്യധികം പരുക്കനും തീവ്രവുമായ ഒരു ലോകത്തേക്കാണ് മൈസയിലൂടെ കടന്നുചെന്നിരിക്കുന്നതെന്ന് രശ്മിക തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ഒരു പുതിയ പതിപ്പിനെയാകും പ്രേക്ഷകർ ഈ സിനിമയിൽ കാണുകയെന്നും നടി കൂട്ടിച്ചേർത്തു.

രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ഈ ചിത്രം അൺഫോർമുല ഫിലിംസിന്റെ ബാനറിൽ അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സായി ഗോപയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നിങ്ങനെ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് മൈസ എത്തുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ വിജയത്തിന് ശേഷം എത്തുന്ന രശ്മികയുടെ ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് ചിത്രത്തിന്റെ വാർത്താ പ്രചരണം നിർവ്വഹിക്കുന്നത്.

Tags