രശ്മിക മന്ദാനയുടെ മുപ്പതാം ജന്മദിനാഘോഷം കൊടകിൽ: കൂടെ വിജയ് ദേവരകൊണ്ടയും
നടി രശ്മിക മന്ദാനയുടെ മുപ്പതാം ജന്മദിനാഘോഷമായിരുന്നു ഏപ്രിൽ അഞ്ചിന്. സ്വദേശമായ കൊടകിൽ വെച്ച് ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കും അടുത്ത കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം. വിവാഹശേഷമുള്ള നടിയുടെ ആദ്യ ജന്മദിനാഘോഷമെന്ന പ്രാധാന്യവും ഇത്തവണയുണ്ടായിരുന്നു.
ജന്മദിനത്തിൽ രശ്മികയും വിജയും ചേർന്ന് പാടി ശ്രീ ഇഗ്ഗുത്തപ്പ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാവുകയും, ആരാധകർ ജന്മദിനാശംസകൾ അറിയിക്കുകയും ചെയ്തു.
വിരാജ്‌പേട്ടയ്ക്ക് അടുത്തുള്ള ഒരു കൺവെൻഷൻ സെന്ററിലായിരുന്നു മറ്റ് ആഘോഷ പരിപാടികൾ നടന്നത്. പരമ്പരാഗത കൊടവ വസ്ത്രമണിഞ്ഞാണ് രശ്മിക ചടങ്ങിൽ പങ്കെടുത്തത്. ജന്മദിനസമ്മാനമായി നഗരത്തിനടുത്ത് ഒരു ബംഗ്ലാവാണ് രശ്മികയുടെ പിതാവ് നൽകിയത്. 'സെറീനിറ്റി' (Serenity) എന്നാണ് ഈ വീടിന് പേരിട്ടിരിക്കുന്നത്.ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം.
.jpg)


