താൻ മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന ആളാണ് ; നടി രശ്മിക മന്ദാന

Mocked for her conversational style and pronunciation; actress Rashmika Mandanna responds.

 താൻ മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന ആളാണെന്ന് തുറന്നു പറഞ്ഞ് നടി രശ്മിക മന്ദാന. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുമോ എന്ന് കരുതി നോ പറയാൻ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് രശ്മിക പറയുന്നു.

‘മറ്റുള്ളവരുടെ വികാരങ്ങൾക്ക് സ്വന്തം വികാരങ്ങളേക്കാൾ പ്രാധാന്യം നൽകുന്ന പെൺകുട്ടിയാണ് ഞാൻ. നോ പറഞ്ഞാൽ അവർക്ക് എന്നോട് ഇഷ്ടക്കുറവ് തോന്നുമോ, അവർക്ക് അസ്വസ്ഥത തോന്നുമോ എന്നൊക്കെ ഞാൻ ചിന്തിക്കും രശ്മിക പറഞ്ഞു. പ്രേക്ഷകരെ നിരാശപ്പെടുത്തരുതെന്ന ചിന്ത എപ്പോഴും തനിക്കുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പുതിയ പരീക്ഷണ ലുക്കുകൾ ചെയ്യുമ്പോൾ തനിക്ക് 80 ശതമാനം സമയവും ടെൻഷൻ ആണെന്നും രശ്മിക പറഞ്ഞു.

അതേസമയം, മറ്റുള്ളവരുടെ വിഷമങ്ങൾ സ്വന്തം വിഷമമായി കാണുന്ന സ്വഭാവമാണ് തനിക്കെന്നും, പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും മോശം സംഭവിച്ചാൽ അത് തനിക്ക് സംഭവിച്ചാൽ മതിയായിരുന്നു എന്ന് വരെ താൻ പ്രാർത്ഥിക്കാറുണ്ടെന്നും രശ്മിക വെളിപ്പെടുത്തി. ആരെങ്കിലും വിഷമത്തിലാണെന്ന് തോന്നിയാൽ ഉടൻ തന്നെ അവർക്ക് മെസ്സേജ് അയച്ച് കാര്യം അന്വേഷിക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ മൂഡിലെ മാറ്റം താൻ പെട്ടെന്ന് തിരിച്ചറിയുമെന്ന് രശ്മിക പറയുന്നു.

ആരെങ്കിലും മിണ്ടാതിരിക്കുകയോ, മെസ്സേജിന് പതിവില്ലാതെ വൈകി മറുപടി നൽകുകയോ ചെയ്താൽ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് തനിക്ക് മനസ്സിലാകും. അപ്പോൾ തന്നെ അവരുടെ വിഷമം എന്താണെന്ന് ചോദിച്ച് മനസ്സിലാക്കാൻ ശ്രമിക്കും. അവരുടെ ടെൻഷൻ മാറ്റി അവരെ ചിരിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും രശ്മിക പറഞ്ഞു. ഇത്തരത്തിൽ മറ്റുള്ളവർക്ക് വേണ്ടി അമിതമായി ചിന്തിക്കുന്നത് ചിലപ്പോൾ തനിക്ക് തന്നെ വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ടെന്നും താരം സമ്മതിച്ചു. 

Tags