രശ്‌മിക നാഷണൽ ക്രഷ് മാത്രമല്ല തന്റെയും ക്രഷ് ; നാഗാർജുന

Nagarajuna
Nagarajuna

'രശ്‌മികയെ കണ്ടപ്പോൾ 'ക്ഷണം ക്ഷണം' എന്ന സിനിമയിലെ ശ്രീദേവിയെ ഓർമ വന്നു. ചിത്രത്തിൽ മികച്ച അഭിനയമാണ് രശ്‌മിക കാഴ്ചവെച്ചത്

കുബേരയിലെ പ്രകടനം കണ്ടതിന് ശേഷം രശ്‌മിക നാഷണൽ ക്രഷ് മാത്രമല്ല തന്റെയും ക്രഷ് ആയി മാറിയെന്നുനാഗാർജുന . 'രശ്‌മികയെ കണ്ടപ്പോൾ 'ക്ഷണം ക്ഷണം' എന്ന സിനിമയിലെ ശ്രീദേവിയെ ഓർമ വന്നു. ചിത്രത്തിൽ മികച്ച അഭിനയമാണ് രശ്‌മിക കാഴ്ചവെച്ചത്. ഈ സിനിമയിലെ രശ്‌മികയുടെ പ്രകടനം കണ്ടതിന് ശേഷം അവർ നാഷണൽ ക്രഷ് അല്ല എന്റെയും ക്രഷ് ആയി മാറിയിരിക്കുകയാണ്', നാഗാർജുന പറഞ്ഞു. 

tRootC1469263">

ആദ്യ ദിനം 30 കോടിയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൊണ്ട് തന്നെ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച സംഖ്യ നേടുമെന്ന് ഉറപ്പാണ്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.

 ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.

Tags