രണ്‍വീര്‍ ചിത്രം ധുരന്ദര്‍ നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിയത് 285 കോടി നല്‍കി

Dhurandhar

റീലീസ് ചെയ്ത് ചിത്രം ഒരു മാസത്തിനോട് അടുക്കുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് ചിത്രം നേടുന്നത്.

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധുരന്ദര്‍'. മികച്ച പ്രതികരണങ്ങള്‍ നേടി സിനിമ ഇപ്പോള്‍ തിയേറ്ററില്‍ മുന്നേറുകയാണ്. റീലീസ് ചെയ്ത് ചിത്രം ഒരു മാസത്തിനോട് അടുക്കുമ്പോള്‍ ഞെട്ടിക്കുന്ന കളക്ഷന്‍ ആണ് ചിത്രം നേടുന്നത്. ആഗോളതലത്തില്‍ സിനിമ 1000 കോടി ക്ലബ്ബില്‍ ഇടം നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയ്ക്ക് വമ്പന്‍ ഒടിടി ഡീല്‍ ആണ് ലഭിച്ചിരിക്കുന്നത്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്‌സ് നെറ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീല്‍ ആണിത്.

tRootC1469263">

വമ്പന്‍ വിജയം നേടിയ പുഷ്പ 2 സിനിമയുടെ ഒ ടി ടി ഡീല്‍ 275 കോടിയ്ക്ക് വിട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഈ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് രണ്‍വീര്‍ സിങ്ങിന്റെ 'ധുരന്ദര്‍'. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാര്‍ച്ച് 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. കേരളത്തിലും വലിയ വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Tags