ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമായി രണ്‍വീര്‍

ranveer sing

325 കോടിയാണ് ധുരന്ധര്‍ സിനിമയ്ക്കു വേണ്ടി രണ്‍വീര്‍ സിങ് കൈപ്പറ്റിയ പ്രതിഫലം.

ദുരന്ധര്‍ സിനിമയ്ക്കു ശേഷം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമായി രണ്‍വീര്‍ മാറിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍, രജനികാന്ത്, അല്ലു അര്‍ജുന്‍ തുടങ്ങിയ വന്‍നിര താരങ്ങളെ കടത്തിവെട്ടിയാണ് രണ്‍വീര്‍ സിങ് ഈ നിരയില്‍ മുന്നിലെത്തിയിരിക്കുന്നത്. 325 കോടിയാണ് ധുരന്ധര്‍ സിനിമയ്ക്കു വേണ്ടി രണ്‍വീര്‍ സിങ് കൈപ്പറ്റിയ പ്രതിഫലം.

ആദിത്യ ധര്‍ന്റെ സംവിധാനത്തില്‍ രണ്ട് ഭാഗങ്ങളിലായി പുറത്തു വന്ന ചിത്രത്തിന്റെ ആഗോളതല വരുമാനം എന്നു പറയുന്നത് 3200 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 1900 കോടി രൂപ നെറ്റ് കളക്ഷന്‍ നേടി. ഇതോടുകൂടി രണ്‍വീര്‍സിങ് ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടനായി മാറി.

ചിത്രത്തിന്റെ ലാഭവിഹിതമായിട്ടാണ് രണ്‍വീര്‍ ഈ തുക കണക്കാക്കിയത്. സിനിമയുടെ നിര്‍മാണ വേളയില്‍ ബജറ്റ് വര്‍ദ്ധിച്ചപ്പോള്‍ താരം സ്വന്തം പണം കൂടി ചിത്രത്തിനായി മുടക്കിയിരുന്നു, ഇത് അദ്ദേഹത്തിന്റെ ലാഭവിഹിതം വര്‍ദ്ധിക്കാന്‍ കാരണമായി. തിയേറ്റര്‍ ബോണസ്, ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെയാണ് രണ്‍വീറിന്റെ വിഹിതം 325 കോടി രൂപയില്‍ എത്തിയത്.

Tags